Latest NewsKeralaNews

പി​ണ​റാ​യി വി​ജ​യ​ന്‍ എ​ടു​ക്കു​ന്ന നിലപാടുകൾ ബി​ജെ​പി​യു​ടെ വളർച്ചയ്ക്ക് കാരണമാകുന്നതായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ശബ്‍ദം ഒന്നാണെന്ന് തെളിഞ്ഞുവെന്നും മോ​ദി-​ഷാ പാ​ത പി​ന്തു​ട​രു​ന്ന​തി​ലൂ​ടെ ഇ​ട​തു​പ​ക്ഷ​ത്തെ​യും മ​ത​നി​ര​പേ​ക്ഷ മ​ന​സി​നേ​യും പി​ണ​റാ​യി ഒ​റ്റു​ കൊ​ടു​ക്കു​ക​യാ​ണെന്നുമുള്ള ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തലയുടെ പ്രതികരണം. നാഴികയ്ക്ക് നാല്‍പത് വട്ടം സംഘപരിവാറിനെ എതിര്‍ക്കാന്‍ തങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന് ബിജെപി മുഖപത്രം ജന്മഭൂമി ബിഗ് സല്യൂട്ട് നല്‍കിയിരിക്കുകയാണ്. അ​മി​ത്ഷാ​യു​ടെ ന്യൂ​ന​പ​ക്ഷ വേ​ട്ട​യ്ക്ക്‌ പി​ണ​റാ​യി കു​ട പി​ടി​ക്കു​ന്നു എ​ന്ന​തി​നു​ള്ള ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ്‌ ജ​ന്മ​ഭൂ​മി​യി​ലെ ലേ​ഖനമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: മുഖ്യമന്ത്രി പിണറായി വിജയന് ‘ബിഗ്‌ സല്യൂട്ട്’ നല്‍കി ജന്മഭൂമി ദിനപത്രം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

അമിത്ഷായുടേയും പിണറായി വിജയന്റേയും ശബ്ദം ഒന്നാകുമ്പോൾ

നാഴികയ്ക്ക്‌ നാൽപത്‌ വട്ടം സംഘ പരിവാറിനെ എതിർക്കാൻ തങ്ങൾ മാത്രമേ ഉള്ളൂ എന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‌ ബിഗ്‌ സല്യൂട്ട്‌ നൽകിയിരിക്കുകയാണ്‌ സംഘ പരിവാർ മുഖപത്രം ജന്മഭൂമി. യു എ പി എയുടേയും മാവോയിസ്റ്റ് വേട്ടയുടേയും കാര്യത്തിൽ മോദി – ഷാ നേതൃത്വം എന്താഗ്രഹിച്ചുവോ അക്കാര്യം പിണറായി അക്ഷരം പ്രതി നടപ്പാക്കുന്നു വെന്നാണ് ബിജെപി പത്രം പറയുന്നത്. സി പി എം – ബിജെപി അന്തർധാരയുടെ പരസ്യമായ അംഗീകാരമാണ് സംഘ പരിവാരം നൽകിയ ഈ ബിഗ് സല്യൂട്ട്. അമിത്ഷായുടെ ന്യൂനപക്ഷ വേട്ടയ്ക്ക്‌ പിണറായി കുട പിടിക്കുന്നു എന്നതിനുള്ള ഉത്തമ ഉദാഹരണം കൂടിയാണ്‌ ജന്മഭൂമിയിൽ കുഞ്ഞികണ്ണൻ എഴുതിയ ലേഖനം.

കഴിഞ്ഞ കുറേ നാളുകളായി മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കുന്ന പല നിലപാടുകളും ബി ജെ പിയുടെ കേരളത്തിലെ വളർച്ചയ്ക്ക്‌ സഹായകരമാണ്‌. ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമില്ലാതെ മതേതരമായി ചിന്തിക്കുന്ന വലിയ ഒരു ജനവിഭാഗമാണ്‌ കോൺഗ്രസ്സിന്റെ ജനകീയ അടിത്തറ. ജനങ്ങളെ വർഗ്ഗീയമായും, ജാതീയമായും തിരിച്ച്‌ അധികാരത്തിൽ എത്താനാണ്‌ ബി ജെ പി എന്നും ശ്രമിക്കുന്നത്‌. ഒരേ സമയം വർഗ്ഗീയ ധ്രുവീകരണം വരുന്ന നിലപാടുകളിലൂടെ ബി ജെ പിയിലേക്ക്‌ ആളെകൂട്ടാൻ ശ്രമിക്കുകയും, ജാതി വിദ്വേഷം വളർത്തി തങ്ങളുടെ വോട്ട്‌ ബാങ്ക്‌ വളർത്തുകയും, അതു വഴി കോൺഗ്രസ്സിനെ തളർത്തി, അധികാരത്തിൽ തുടരുക എന്ന മിനിമം ലക്ഷ്യം ആണ്‌ പിണറായിയെ നയിക്കുന്നത്‌. കോൺഗ്രസ് വിമുക്ത ഭാരതം എന്ന ബി ജെ പിയുടെ ലക്ഷ്യത്തോട്‌ ചേർന്ന് നിൽക്കുന്നത്‌ കൊണ്ട്‌ സംഘ പരിവാറിനും പിണറായി പ്രിയങ്കരനാകുന്നു. ബി ജെ പിയുടെ കൊലക്കത്തിക്കിരയായ പാവം രക്തസാക്ഷികളെയും സ്വന്തം പാർട്ടിയിലെ ബഹു ഭൂരിപക്ഷത്തെയും അന്ധകാരത്തിൽ
നിർത്തിയാണ്‌ പിണറായി ഈ തീക്കളി കളിക്കുന്നത്‌. ഇന്നിപ്പോൾ RSS പിണറായിക്ക് നൽകിയിരിക്കുന്ന വലിയ സല്യൂട്ടിന് കേരള ജനത വലിയ വില നൽകേണ്ടി വരും. ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി പി ഐ യുടെയും സി പി എമ്മിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും മുൻ ജനറൽ സെക്രട്ടിയും നടത്തിയ അഭിപ്രായത്തെക്കാൾ അമിത് ഷായുടെ അഭിപ്രായത്തിനാണ് പിണറായി വില കൽപ്പിക്കുന്നത് എങ്കിൽ അതിന് RSS ബിഗ് സല്യൂട്ട് നൽകിയതിൽ അത്ഭുതപ്പെടാനില്ല.
ഇടതുപക്ഷ രാഷ്ട്രീയത്തിൽ നിന്ന് വളരെ അകലെയാണ് പിണറായിയുടെ പിടിയിൽപ്പെട്ട സി പി എം. ദൂരവ്യാപകമായ ഭവിഷ്യത്തുകളാണ്‌ ഇത്‌ കൊണ്ട്‌ ഉണ്ടാകുന്നത്‌ എന്ന് യഥാർത്ഥ ഇടത്‌ പക്ഷത്തിനു മനസ്സിലായിട്ടുണ്ട്‌. അത്കൊണ്ട്‌ തന്നെയാണ്‌ അവർ പിണറായിയെ എതിർക്കുന്നത്‌.

ന്യൂനപക്ഷ സ്നേഹം പറഞ്ഞ് വോട്ടു തേടുന്ന പിണറായിക്ക് ന്യൂനപക്ഷ താൽപ്പര്യങ്ങൾ ഹനിക്കുന്നതിൽ മുൻപിൽ നിൽക്കുന്ന ബിജെപി യോട് കൈകൊരുക്കുന്നതിൽ മന:സാക്ഷി കുത്തൊന്നുമില്ലേ? കേരളത്തിലെമ്പാടും പരസ്പരം വെല്ലുവിളിച്ചും വകവരുത്തിയും നടക്കുന്ന ബിജെപിയുടെ യും സി പി എമ്മിന്റെയും അണികളും അറിയണം പിണറായിയുടെ നേതൃത്വത്തിൽ ഇരുട്ടിന്റെ മറവിൽ നിങ്ങളുടെ നേതാക്കൾ പരസ്പരം നൽകുന്ന ഈ കൊടും ചതിയുടെ വലിയ സലാം. നരേന്ദ്രമോദിയുടെയും, അമിത്‌ ഷായുടേയും പാത പിന്തുടരുന്നതിലൂടെ ഇടപക്ഷത്തേയും, കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനേയും ആണ്‌ പിണറായി ഒറ്റു കൊടുക്കുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button