ന്യൂഡല്‍ഹി : രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അയോധ്യ വിധിയ്ക്കു ശേഷം പുറത്തുവരാനിരിക്കുന്നത് ശബരിമലയടക്കം മൂന്ന് സുപ്രധാന വിധികള്‍. അടുത്ത ആഴ്ച ഈ കേസുകളുടെ വിധി പ്രസ്താവം ഉണ്ടാവും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നവംബര്‍ പതിനേഴിന് വിരമിക്കുന്നതിന് മുന്‍പായാണ് ശബരിമല അടക്കമുളള സുപ്രധാന കേസുകളില്‍ വിധി പറയുക. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 57 റിവ്യൂ ഹര്‍ജികളിലാണ് കോടതി തീരുമാനമെടുക്കുക.
Read Also : അയോധ്യ: തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക്, മുസ്ലിങ്ങള്‍ക്ക് പകരം ഭൂമി
ശബരിമല കൂടാതെ റാഫേല്‍ കേസിലും വിരമിക്കുന്നതിന് മുന്‍പ് രഞ്ജന്‍ ഗൊഗോയിക്ക് വിധി പറയേണ്ടതുണ്ട്. ഫ്രാന്‍സിന്റെ പക്കല്‍ നിന്ന് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുളള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ആയിരുന്നു പരാതി. ഈ കേസിലുളള വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട റിവ്യൂ ഹര്‍ജികളിലാണ് കോടതി ഈ ആഴ്ച വിധി പറയുക.
ആര്‍ടിഐ നിയമത്തിന്റെ പരിധിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസിനേയും ഉള്‍പ്പെടുത്തണം എന്ന ഹര്‍ജിയിലും കോടതി വരും ദിവസങ്ങളില്‍ വിധി പറയും.
Post Your Comments