കൊച്ചി: മഞ്ചിക്കണ്ടി വനമേഖലയിലെ വെടിവെപ്പിനിടെ രക്ഷപ്പെടുകയും ഇന്നലെ അട്ടപ്പാടിക്ക് സമീപത്തു നിന്ന് പിടിയിലാവുകയും ചെയ്‌ത മാവോവാദി ആശുപത്രിയില്‍. തമിഴ്‌നാട് പോലീസ് ആണ് ദീപക്കിനെ അറസ്റ്റ് ചെയ്‌തത്. കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ ആണ് ദീപക് ഉള്ളത്. അട്ടപ്പാടിയ്ക്ക് സമീപം ആനക്കട്ടി മേഖലയില്‍ നിന്നുമാണ് ദീപക്കിനെയും മറ്റ് മൂന്ന് പേരെയും പോലീസ് പിടികൂടിയത്. പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ക്ക് കാലിന് പരിക്കേറ്റിരുന്നു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭീകരര്‍ക്ക് പരിശീലനം നല്‍കാനായാണ് ദീപക് മഞ്ചിക്കണ്ടിയില്‍ എത്തിയത് എന്നായിരുന്നു കേരള പോലീസിന്റെ നിഗമനം. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകര സംഘടനയായ ദണ്ഡ കാരുണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റിയിലെ ഷൂട്ടറാണ് പിടിയിലായ ദീപക്. എകെ 47 തോക്കുള്‍പ്പെടെ ഉപയോഗിയ്ക്കുന്നതില്‍ പ്രാവീണ്യം നേടിയ ദീപക് ഷാര്‍പ്പ് ഷൂട്ടര്‍ കൂടിയാണ്.
ALSO READ: പാലക്കാട് വനത്തില്‍ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവ് പിടിയില്‍
മഞ്ചിക്കണ്ടി വനമേഖലയിലെ വെടിവെപ്പിനിടെ രക്ഷപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശി ദീപക് ആണ് പിടിയിലായ കമ്മ്യൂണിസ്റ്റ് ഭീകരരില്‍ പ്രധാനി. മറ്റൊരാള്‍ സ്ത്രീ ആണ്. എന്നാല്‍ ആരാണെന്നത് സംബന്ധിച്ച് വ്യക്തയില്ല. ആനക്കട്ടിയ്ക്ക് സമീപം മൂല ഗംഗല്‍ വനമേഖലയില്‍ തമിഴ്‌നാട് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് കമ്മ്യൂണിസ്റ്റ് ഭീകരരെ പിടികൂടിയത്.
Post Your Comments