കണ്ണൂര്‍: യുവാവിനെ ഓട്ടോയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ഓട്ടോ അപകടത്തില്‍ പരിക്കേറ്റു മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയ സംഭവത്തിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. സംഭവുമായി ഒരാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഓട്ടോ ഓടിച്ച യുവാവിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കക്കാട് പരപ്പിന്‍മൊട്ട താഴത്തെവീട്ടില്‍ സലാം-പരേതയായ മൈമൂന ദമ്പതികളുടെ മകന്‍ മുഹമ്മദ് നബീലിനെ (28) യാണ് കക്കാട് ആരയാല്‍തറയ്ക്കു സമീപം പോസ്റ്റിനിടിച്ചുനിന്ന ഓട്ടോയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. സംഭവമറിഞ്ഞെത്തിയ പോലീസ് നബീലിനെ കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ്കക്കാട് അരയാല്‍ തറയ്ക്ക് സമീപം അപകടത്തില്‍പെട്ട ഓട്ടോയില്‍ നബീലിനെ വീണു കിടക്കുന്ന നിലയില്‍ കാണുന്നത്.
Post Your Comments