ലോസ് ആഞ്ജൽസ്: യുവതിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത അച്ഛനും മകളും പിടിയിൽ. സ്റ്റാന്‍ലി ആല്‍ഫ്രഡ് ലോട്ടണ്‍ (54), ഷാനിയ പോച്ചെ ലോട്ടണ്‍ (22) എന്നിവരാണ് കാലിഫോര്‍ണിയ പോലീസിന്റെ പിടിയിലായത്. ഒക്ടോബര്‍ 30 നാണ് നോര്‍ത്ത് ലാസ് വേഗാസില്‍ നിന്ന് ഇരുവരും ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഒരാഴ്ചയോളം മുറിയില്‍ അടച്ചിട്ട് പീഡിപ്പിക്കുകയും എടിഎം കാര്‍ഡ് കൈവശപ്പെടുത്തിയ ശേഷം യുവതിയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിന്‍വലിക്കുകയുമായിരുന്നു.
നവംബര്‍ ആറിന് യുവതിയെ കാലിഫോര്‍ണിയ മരുഭൂമിയ്ക്ക് സമീപം കേണ് കൗണ്ടിയില്‍ ഇവര്‍ ഉപേക്ഷിച്ചു. യുവതി അവിടെക്കിടന്ന് മരിക്കുമെന്ന ധാരണയിലാണ് ഉപേക്ഷിച്ചത്. എന്നാൽ പട്രോളിങ്ങിനിടെ യുവതിയെ പോലീസ് കണ്ടെത്തി ആശുപത്രിയിലെത്തിച്ചു. തുടർന്ന് യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബുധനാഴ്ച സ്റ്റാന്‍ലിയും വ്യാഴാഴ്ച ഷാനിയയും പിടിയിലായി. തോക്കുകാണിച്ച് ഭീഷണിപ്പെടുത്തിയാണ് യുവതിയെ തട്ടിക്കൊണ്ടു പോയതെന്ന് പോലീസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകശ്രമം, പണം തട്ടിയെടുക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികളുടെ മേല്‍ ചുമത്തിയിട്ടുണ്ട്.
Post Your Comments