കുവൈറ്റ്: അന്താരാഷ്ട്ര ബ്രാന്‍ഡ് കമ്പനികളുടെ വ്യാജ ടീഷര്‍ട്ടുകള്‍ കുവൈറ്റിലേക്ക് കടത്താന്‍ ശ്രമിച്ച സംഘം പിടിയിൽ. ദോഹ തുറമുഖത്തെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ആകെ 1085 ടീഷര്‍ട്ടുകളാണ് പരിശോധനയില്‍ ലഭിച്ചത്. ടീഷര്‍ട്ടുകളില്‍ അന്താരാഷ്ട്ര ബ്രാന്‍ഡ് കമ്പനികളുടെ സീലും എംബ്ലവും പതിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പ്രതികളെ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിനു കൈമാറി. പേറ്റന്റുമായി ബന്ധപ്പെട്ട പ്രാദേശിക അന്തര്‍ദേശീയ നിയമങ്ങള്‍ പാലിക്കാത്ത നിരവധി വ്യാജ സാധനങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട വിവരത്തെ തുടര്‍ന്ന് വാണിജ്യ വ്യവസായ വകുപ്പ് അധികൃതര്‍ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.
Post Your Comments