Latest NewsKeralaIndia

ടീഷര്‍ട്ടിന്റെ വില 35000 അല്ല, 30 ആണ്; ബില്ലടക്കം കാണിച്ച്‌ ഫിറോസിന്റെ മറുപടി; വിഡിയോ

ഓഫീസ് ഇപ്പോള്‍ ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളിനുള്ളിലേക്ക് ഷിഫ്റ്റ് ചെയ്തതുകൊണ്ട് സഞ്ചാരപഥം ഇപ്പോള്‍ അല്പം ലക്ഷ്വറി ഷോറൂമുകളുടെ മുന്നിലൂടെയാണ്.

തന്റെ ടീഷര്‍ട്ടിന്റെ വില 35000 രൂപ എന്നത് വെറും കള്ളം ആണെന്നും ദുബൈയിലെ 30 രൂപയാണ്‌ വില എന്നും വ്യക്തമാക്കി ഫിറോസ് കുന്നും പറമ്പില്‍ രംഗത്ത്. കഥ തുടരുകയാണ് സുഹൃത്തുക്കളെ ഒരു ടീ ഷർട്ടിന്റെ വില 35000. നാണമില്ലാത്ത വര്‍ഗ്ഗങ്ങള്‍. എന്നു കുറിച്ച്‌ ഫേസ്ബുക്ക് ലൈവില്‍ ആണ്‌ ഷര്‍ട്ടിന്റെ വില അദ്ദേഹം വ്യക്തമാക്കിയത്.കഴിഞ്ഞ ദിവസം നടത്തിയ ഫിറോസിന്റെ ഫെയ്സ്ബുക്ക് ലൈവിനു ശേഷം കഥാകൃത്ത് റഫീഖ് തറയില്‍ ഉന്നയിച്ച ആരോപണമാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

പ്രമുഖ ലക്ഷ്വറി ബ്രാന്‍ജായ ഫെന്‍ഡിയുടെ (fendi)യുടെ ടീ ഷര്‍ട്ടാണ് വീഡിയോയില്‍ ഫിറോസ് ധരിച്ചിരിക്കുന്നത്. ഇതിന് 500 യുഎസ് ഡോളര്‍ (35,000 രൂപ) എങ്കിലും വില വരുമെന്നാണ് റഫീഖ് പറഞ്ഞത്. ഫിറോസിനെതിരെ റഫീഖ് എന്നയാളാണ്‌ ഫേസ്ബുക്കില്‍ ലൈവില്‍ വന്നപ്പോള്‍ ഉള്ള ടീ ഷര്‍ട്ടുന്റെ വില സൂചിപ്പിച്ച്‌ രംഗത്ത് വന്നത്. പിന്നീട് അത് പലരും ഏറ്റെടുത്തു. മാധ്യമങ്ങളില്‍ വാര്‍ത്തയായി.ഇപ്രകാരം ആയിരുന്നു ആരോപണം

ഇക്കായുടെ ഡ്രസിങ് ശ്രദ്ധിക്കാറുണ്ട്‌. നന്നായിട്ട് ഫാഷന്‍ അറിയുന്ന വ്യക്തി എന്നനിലയ്ക്ക് എനിക്ക്‌ ഇക്കാനെ ഇഷ്ടമാണ്. ഇക്ക ധരിച്ചിരിക്കുന്നത് ഫെന്‍ഡിയുടെ (Fendi) ടി-ഷര്‍ട്ടാണ്. ഏറ്റവും വിലകുറഞ്ഞതിന് 500$ ഡോളറെങ്കിലും കൊടുക്കണം. അതായത് നമ്മുടെ 35000/-രൂപ. ഇക്ക ഇനിയും നന്നായിട്ട് ഡ്രസ്സ് ചെയ്യണം. സന്തോഷം.എന്നാണ് റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചത്.

അതുപോലെ തന്നെ അതേസമയം ജിത്തു ഉഷ വേണുഗോപാല്‍ എന്നയാളും സമാനമായ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.  ‘ഓഫീസ് ഇപ്പോള്‍ ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളിനുള്ളിലേക്ക് ഷിഫ്റ്റ് ചെയ്തതുകൊണ്ട് സഞ്ചാരപഥം ഇപ്പോള്‍ അല്പം ലക്ഷ്വറി ഷോറൂമുകളുടെ മുന്നിലൂടെയാണ്. ഫെന്‍ഡി എന്ന ഹൈലക്ഷ്വറി ബ്രാന്‍ഡ് കാണുന്നതും അങ്ങനെയാണ്. വില അത്രയ്ക്ക് കൂടുതല്‍ ആയതുകൊണ്ട് ആ പേര് മറന്നട്ടുണ്ടായിരുന്നില്ല.”എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

read also: ലൈവില്‍ എത്തിയപ്പോള്‍ ധരിച്ച ടീ ഷര്‍ട്ടിന് 35,000 രൂപ, നന്മ മരം ഫിറോസ് കുന്നുംപറമ്പിലിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ ആരോപണം

‘യാദൃച്ഛികമായി ഫിറോസ് കുന്നുംപറമ്പിലിന്റെ ഒരു ലൈവ് വീഡിയോ ഒരു സുഹൃത്ത് ഷെയര്‍ ചെയ്തത് കാണാന്‍ ഇടയായി.  വീഡിയോ കാണുന്നതിനിടയിലാണ് അങ്ങേരുടെ ടീ ഷര്‍ട്ട് ശ്രദ്ധയില്‍ പെട്ടത്. പത്തു നാല്‍പ്പതിനായിരം രൂപ വിലയുള്ള ഷര്‍ട്ട്, ലക്ഷ്വറിയുടെ അവസാന വാക്കുകളിലൊന്ന് എന്നൊക്കെ വേണമെങ്കില്‍ പറയാവുന്ന ഐറ്റം ഇട്ടിട്ടാണ് ഇക്ക സംസാരിക്കുന്നത്.’

read also: ഫിറോസിന്റേത് 35000 രൂപയുടേതല്ല ഡ്യൂപ്ലിക്കേറ്റ് ടീ ഷർട്ട്, ഫിറോസ് കുന്നംപറമ്പിലിന് പിന്തുണയുമായി നിരവധി പേർ

‘അയാള്‍ അങ്ങനെ പലതും ചെയ്യും അതിന് നിനക്കെന്താടാ നഷ്ടം എന്ന് ചോദിച്ചാരും വരണ്ട സത്യമായിട്ടും അസൂയ കൊണ്ട് മാത്രമാണ് പോസ്റ്റ് ഇടുന്നത്. കാലങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്തിട്ടും ഇതിന്റെ കോപ്പി പോലും വാങ്ങാന്‍ കഴിയാത്ത എനിക്ക്, എന്റെ അറിവില്‍ ഒരു പണിക്കും പോകാത്ത ഇയാള്‍ ഇതൊക്കെ ഇട്ടുകൊണ്ട് നടക്കുന്നത് കാണുമ്പോള്‍ സത്യമായും അസൂയ തോന്നുന്നുണ്ട്.ഇനി കോപ്പി ആണോ എന്ന് അറിയില്ല, അങ്ങനെ ആണെങ്കില്‍ പോസ്റ്റ് പിന്‍വലിക്കാനും, തെറ്റായ വിവരം പോസ്റ്റ് ചെയ്തതിനു മാപ്പു പറയാനും തയ്യാറാണ്.’ ജിത്തു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഈ ആരോപണത്തിനോടാണ് ഫിറോസിന്റെ പ്രതികരണം.ഇപ്പോള്‍ ഇതിനെല്ലാം മറുപടി പറയുകയാണ്‌ ഫിറോസ്. ടീ ഷര്‍ട്ട് വാങ്ങിയതിന്റെ ബില്ലും ഫിറോസ് പങ്കുവെച്ചിട്ടുണ്ട്. ടീഷര്‍ട്ട് വാങ്ങാന്‍ പോകുമ്പോള്‍ ഉണ്ടായിരുന്നത് സുഹൃത്ത് തന്ന 1000 രൂപ മാത്രമായിരുന്നുവെന്നും ടീഷര്‍ട്ടിന് ദുബായിലെ 30 രൂപയാണെന്നും ഫിറോസ് ലൈവില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button