USALatest NewsIndiaNewsInternational

കാബൂൾ സൈനിക വിമാനത്തിൽ നിന്ന് വീണ് മരിച്ചവരെ പരിഹസിച്ച് ടിഷർട്ട്: പ്രതിഷേധം ശക്തം

അമേരിക്കൻ ഇ–കൊമേഴ്സ് കമ്പനിയായ ഇട്സിയിലൂടെയാണ് വിൽപനയ്ക്ക് എത്തിയത്

വാഷിങ്ടൺ: അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ അമേരിക്കൻ സൈനികവിമാനത്തിൽനിന്നു വീണു മരിച്ചവരെ പരിഹസിക്കുന്ന ടിഷർട്ടിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. വിമാനത്തിന്റെയും താഴേക്ക് വീഴുന്ന രണ്ടു മനുഷ്യരുടെയും ചിത്രത്തിനൊപ്പം ‘കാബൂൾ സ്കൈഡൈവിങ് ക്ലബ്’ ‘2021ൽ സ്ഥാപിതം’ എന്ന് എഴുതിയ ടിഷർട്ട് അമേരിക്കൻ ഇ–കൊമേഴ്സ് കമ്പനിയായ ഇട്സിയിലൂടെയാണ് വിൽപനയ്ക്ക് എത്തിയത്.

എന്നാൽ ഇത് മനുഷ്യത്വ രഹിതമായ പ്രവൃത്തിയാണെന്നു ചൂണ്ടിക്കാട്ടി കമ്പനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ കമ്പനി ടിഷർട്ട് പിൻവലിക്കുകയും അഫ്ഗാനിസ്ഥാനായി പ്രാർഥിക്കാൻ ആവശ്യപ്പെടുന്ന ടിഷർട്ട് പുറത്തിറക്കുകയും ചെയ്തുവെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button