Latest NewsNewsGulf

ഇസ്‌ലാമിന്റെ സൗഹൃദ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചാൽ തീവ്രവാദം ചെറുക്കൻ സാധിക്കുമെന്ന് മുനവ്വറലി തങ്ങൾ

മസ്‌കറ്റ്: ഇസ്‌ലാമിന്റെ സൗഹൃദ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചാൽ തീവ്രവാദം ചെറുക്കൻ സാധിക്കുമെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. അതുപോലെ എല്ലാവരും തീവ്രവാദ ശൈലി സ്വീകരിക്കാതേയും മതമൂല്യങ്ങൾ കൈവിടാതെയും ജീവിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.സി.എസ്. മസ്കറ്റിന്റെ ദശവാർഷികാഘോഷത്തിന്റെ ഭാഗമായുള്ള മീലാദ് സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ രാമന്തളി അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി മൗലാനാ നജീബ് മൗലവി മുഖ്യപ്രഭാഷണം നടത്തി. റഈസ് അഹ്മദ്, അബ്ദുൽ ഹാദി വാഫി, ഇസ്ഹാഖ് മട്ടന്നൂർ അസീം മന്നാനി, ഹാഫിസ് അൻസിൽ കവലയൂർ, ശംസുദ്ധീൻ വഹബി പോഞ്ഞാശ്ശേരി എന്നിവർ സംസാരിച്ചു.യൂനുസ് വഹബി വലക്കെട്ട്, എൻ.കെ. അബൂബക്കർ ഒമ്പതുകണ്ടം അബ്ദുല്ല വഹബി വല്ലപ്പുഴ എന്നിവർ സംസാരിച്ചു.

ALSO READ: വിധിയെ മാനിക്കണമെന്നു മുഗള്‍ രാജകുമാരന്‍: അഹമ്മദാബാദിൽ പ്രത്യേക പ്രാർത്ഥന

ഷാഫി ബഖവി, പ്രൊഫ. അനീസ് കുറ്റിക്കാട്ടൂർ, അബ്ദുൽ റഹീം ഇർഫാനി, സെയ്ദ് പൊന്നാനി, ഖാലിദ് കുന്നുമ്മൽ, അഷ്‌റഫ് നാദാപുരം, അഷ്‌റഫ് പൊയ്ക്കര അബൂബക്കർ പറമ്പത്ത്, സിദ്ധീഖ് മാതമംഗലം, സുൽഫിക്കറലി ഹാജി പുതിയ കാവ്, അഷ്‌റഫ് നെടുന്തോൽ എന്നിവർ സംബന്ധിച്ചു. സദഖത്തുല്ലാഹ് മൗലവി കാടാമ്പുഴ സ്വാഗതവും മുഹമ്മദ് ജാസിൽ ചീറോത്ത് നന്ദിയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button