പാലക്കാട്:വാളയാര്‍ക്കേസില്‍ പുനരന്വേഷണം നടത്താൻ സാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാര്‍ കേസില്‍ സഹോദരിമാര്‍ കൊല്ലപ്പെട്ടതാകാമെന്ന സൂചന പൊലീസ് അന്വേഷിച്ചിട്ടില്ലെന്നും അതു ചൂണ്ടിക്കാട്ടി വീണ്ടും മജിസ്ട്രേട്ട് കോടതിയെ സമീപിച്ചാല്‍ പുനരന്വേഷണം നടക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
കുട്ടികളെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാമെന്ന സൂചന പൊലീസ് ഒരു ഘട്ടത്തിലും അന്വേഷിച്ചിട്ടില്ല. അതിനാല്‍ ആ കാര്യം അന്വേഷിക്കുന്നതിന് തടസമില്ല. അന്നു ചുമത്തിയ വകുപ്പുകള്‍ ചേര്‍ക്കാന്‍ കഴിയില്ലെന്നേയുള്ളൂ. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചാല്‍ പരിശോധന സാധ്യമാണ്. പുനരന്വേഷണം സിബിഐയെ ഏല്‍പിക്കുകയും ചെയ്യാമെന്നും ചെന്നിത്തല പറയുകയുണ്ടായി.
Post Your Comments