Latest NewsIndia

രാമ ജന്മഭൂമിക്ക് നീതിവേണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ പൊലീസ് പിടിയില്‍

അയോധ്യാവിധിയുടെ പശ്ചാത്തലത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു.

മഹാരാഷ്ട്ര : ‘ശ്രീരാമ ജന്മഭൂമിക്ക് നീതി’ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അമ്പത്തിയാറുകാരന്‍ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ സഞ്ജയ് രാമേശ്വര്‍ ശര്‍മയെയാണ് ഐപിസി 153(1)(A), 188 വകുപ്പുകള്‍ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അയോധ്യാവിധിയുടെ പശ്ചാത്തലത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു.

അയോദ്ധ്യ വിധി: ഈ സംസ്ഥാനങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

പ്രാദേശിക ഭാഷയിലാണ് സഞ്ജയ് രാമേശ്വര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നത്. ശ്രീരാമ ജന്മഭൂമിക്ക് നീതി ലഭിച്ച ശേഷം മാത്രമേ ദീപാവലി ആഘോഷിക്കുകയുള്ളുവെന്നും ചരിത്രത്തിലെ കറുത്ത കല ഇത് നീക്കം ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അയോദ്ധ്യ കേസിലെ വിധി വരുന്നതിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളുടെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്ന് രാവിലെ പത്തരക്ക് ആണ് ചരിത്ര വിധി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button