ജബല്‍പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. മധ്യപ്രദേശിലെ ജബല്‍പുരിലാണ് യുവാവ് അറസ്റ്റിലായത്. 28കാരനായ പര്‍വേസ് ആലം എന്നയാളാണ് അറസ്റ്റിലായത്. പര്‍വേസ് ആലമിനെതിരേ ജൂലൈ 12ന് സര്‍താജ് എന്ന വ്യക്തിയാണ് പരാതി നല്‍കിയത്.
പര്‍വേസ് ഫേസ്ബുക്കില്‍ പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും അശ്ലീല കമന്റിടുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നുവെന്ന് ഗോല്‍പൂര്‍ ഇന്‍സ്‌പെക്ടര്‍ രവീന്ദ്ര ഗൗതം പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് പര്‍വേസിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുവെന്ന് പോലീസ് പറഞ്ഞു.
മനുഷ്യ ബോംബാകാൻ വന്ന ഐസിസ് ഭീകരവാദിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത് ഉഗ്ര സ്ഫോടക വസ്തുക്കള്‍
ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 292 (അശ്ലീല പുസ്തകങ്ങളുടെ വില്‍പ്പന മുതലായവ), 504 (സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെയുള്ള അപമാനം), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്‌ട് സെക്ഷന്‍ 67 (അശ്ലീല വസ്തുക്കള്‍ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യുക) എന്നിവ പ്രകാരമാണ് പര്‍വേസിനെതിരെ കേസെടുത്തിട്ടുള്ളത്.
Post Your Comments