തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രീമിയർ ആയ, പ്രൊഫഷണൽ ആയ സുരക്ഷാ ഉദ്യോഗസ്ഥന്മാരെ നെഹ്റു കുടുംബത്തെ പോലെ ഇത്രയും അവഹേളിച്ച മറ്റാരുമില്ലെന്ന് ബിജെപി വക്താവ് സന്ദീപ് വചസ്പതി. അതിന്റെ പരിണിത ഫലമാണ് അവർക്ക് നൽകിയ എസ്പിജി സുരക്ഷ പിൻവലിച്ച മോദി സർക്കാരിന്റെ നടപടി. അല്ലാതെ ഇതിന് രാഷ്ട്രീയമായി ഒരു ബന്ധവുമില്ല. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് തന്റെ പ്രതികരണം നടത്തിയിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം
രാജ്യത്തെ ഏറ്റവും പ്രീമിയർ ആയ, പ്രൊഫഷണൽ ആയ സുരക്ഷാ ഉദ്യോഗസ്ഥന്മാരെ നെഹ്റു കുടുംബത്തെ പോലെ ഇത്രയും അവഹേളിച്ച മറ്റാരുമില്ല. അതിന്റെ പരിണിത ഫലമാണ് അവർക്ക് നൽകിയ എസ്പിജി സുരക്ഷ പിൻവലിച്ച മോദി സർക്കാരിന്റെ നടപടി. അല്ലാതെ ഇതിന് രാഷ്ട്രീയമായി ഒരു ബന്ധവുമില്ല.
എസ്പിജി സുരക്ഷയ്ക്ക് വിധേയമാകുന്ന വ്യക്തികൾ പാലിക്കേണ്ട ഒരു നിയന്ത്രണവും ഇവർ പാലിച്ചിട്ടില്ല.
2005നും 2014 നും ഇടയിൽ എസ്പിജി നിർദ്ദേശങ്ങൾ പാലിക്കാതെ 1892 തവണയാണ് രാഹുൽ ദില്ലിയിൽ സഞ്ചരിച്ചത്. 247 തവണ ദില്ലിയ്ക്ക് വെളിയിലും.
1991 ന് ശേഷം രാഹുൽ നടത്തിയ 156 വിദേശ സന്ദർശനങ്ങളിൽ 143 ഉം എസ്പിജി ഉദ്യോഗസ്ഥരെ അറിയിക്കാതെ ആയിരുന്നു. സോണിയ 2015 മുതൽ നടത്തിയ 24 വിദേശ സന്ദർശനങ്ങളും എസ്പിജി അനുമതി ഇല്ലാതെയായിരുന്നു. 1991 മുതൽ പ്രിയങ്ക നടത്തിയ 99 വിദേശ സന്ദർശനങ്ങളിൽ 78 ഉം എസ്പിജി അറിയാതെയായിരുന്നു. 3 പേരും ഇന്ത്യയ്ക്ക് അകത്ത് നടത്തിയ നൂറു കണക്കിന് യാത്രകൾ സുരക്ഷാ ഉദ്യോഗസ്ഥർ അറിഞ്ഞിട്ടെ ഇല്ല. ഇങ്ങനെ ഉള്ളവർക്കായി നൂറു കണക്കിന് കോടികൾ ചെലവാക്കേണ്ട എന്ന് ഉത്തരവാദിത്തം ഉള്ള സർക്കാർ തീരുമാനിച്ചത് അഭിനന്ദനാർഹമാണ്. പാഴ്ചെലവ് നിയന്ത്രിച്ച മോദി സർക്കാരിന് അഭിനന്ദനങ്ങൾ.
Post Your Comments