KeralaLatest NewsIndia

‘മാവോയിസ്റ്റ് വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ പിണറായിക്കായി കരുതിവെയ്ക്കാം ഒരു ബിഗ് സല്യൂട്ട്’ മുഖ്യമന്ത്രിയെ പുകഴ്ത്തി ബി.ജെ.പി മുഖപത്രം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയിൽ ലേഖനം. മാവോയിസ്റ്റുകളെ പൊലീസ് നേരിട്ട കാര്യം വിഷയമാക്കിക്കൊണ്ടുള്ള ലേഖനം ‘പിണറായിക്ക് ബിഗ് സല്യൂട്ട്’ എന്ന തലക്കെട്ടിലാണ് പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച മുഖ്യലേഖനത്തിലാണ് പിണറായിയെ ജന്‍മഭൂമി അഭിനന്ദിക്കുന്നത്. കെ കുഞ്ഞിക്കണ്ണന്റെ ‘മറുപുറം’ എന്ന പംക്തിയിലാണ് ‘പിണറായിക്ക് ബിഗ് സല്യൂട്ട്’ എന്ന തലക്കെട്ടിലുള്ള ലേഖനം.

ബി.ജെ.പി സംസ്ഥാന സമിതി അംഗവും ജന്‍മഭൂമി റെസിഡന്റ് എഡിറ്ററുമായ കെ കുഞ്ഞിക്കണ്ണന്‍ ബി.ജെ.പി മീഡിയാ സെല്‍ സംസ്ഥാന കണ്‍വീനര്‍ കൂടിയാണ്.മാവോയിസ്റ്റ് വേട്ടയില്‍ പിണറായി വിജയന്റെ ഭാഗത്താണ് ശരിയെന്നും നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്നത് കാരണമാകാം മുഖ്യമന്ത്രിക്ക് ഈ മാറ്റം സംഭവിച്ചതെന്നും ലേഖനത്തില്‍ പറയുന്നു.പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് അടക്കം വിമര്‍ശിച്ചിട്ടുപോലും യു.എ.പി. എ ചുമത്തിയ നടപടിയുമായി മുന്നോട്ടുപോവാനുള്ള പിണറായി സര്‍ക്കാറിന്റെ തീരുമാനത്തെയാണ് ലേഖനം അഭിനന്ദിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കകാലം പരാമര്‍ശിച്ചുകൊണ്ട് തുടങ്ങുന്ന ലേഖനത്തില്‍ കോണ്‍ഗ്രസിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ സഖ്യകക്ഷിയായ സി.പി.ഐക്കും വിമര്‍ശനമുണ്ട്.സഖാവെന്ന നിലയിലും മന്ത്രി, മുഖ്യമന്ത്രി, പാര്‍ട്ടി നേതാവ് എന്ന നിലയിലുമുള്ള വിജയന്റെ പ്രവര്‍ത്തന രീതിയോട് ഒട്ടും മയമില്ലാതെ പ്രതികരിക്കുകയും ചെയ്തുപോന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് ഒരു സത്യം പറയട്ടെ. മാവോയിസ്റ്റ് വേട്ടയില്‍ പിണറായി വിജയനാണ് ശരി എന്ന് തോന്നിപ്പോവുകയാണ്. അഖിലേന്ത്യാതലത്തിലെ സ്രാവ് സഖാക്കള്‍ക്ക് വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ പിണറായി വിജയന്‍ തയാറായിരിക്കുന്നു.

ശാ​ന്ത​ന്‍​പാ​റ കൊ​ല​പാ​ത​കം: റിസോര്‍ട്ട് മാനേജറും ലി​ജി​യും വി​ഷം കഴിച്ചു, കുഞ്ഞ് മരിച്ചു

കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരായതാകാം കാരണം.’അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ പോലീസിനെ തള്ളിപ്പറയാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയെ നിസ്സാരനായി കാണാന്‍ പറ്റില്ലല്ലോ. മുന്‍ ജനറല്‍ സെക്രട്ടറിയും പിബി മെമ്ബര്‍മാരും യു.എ.പി.എ ചുമത്തിയതിനെതിരെ അരിവാള്‍ വീശുമ്ബോള്‍ അതവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാന്‍ വിജയനേ പറ്റൂ. അതുകൊണ്ടാണ് ‘പിണറായിക്ക് ബിഗ് സല്യൂട്ട്’ ഓഫര്‍ ചെയ്യാന്‍ തോന്നിയത്.

”മാവോവേട്ടകളിലെ കപടവേഷം അണിഞ്ഞാടുന്നവരാണ് സി.പി.ഐയും കോണ്‍ഗ്രസും. അട്ടപ്പാടിയിലെ വേട്ടയില്‍ 4 പേര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നാണ് സി.പി.ഐ പറയുന്നത്. കോണ്‍ഗ്രസ് അത് ഏറ്റുപാടുന്നു.’ഇരട്ടച്ചങ്കനായാലും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ പിണറായിക്കായി കരുതിവെയ്ക്കാം ഒരു ബിഗ് സല്യൂട്ട് എന്ന വാചകത്തിലാണ് ലേഖനം അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button