ഇടുക്കി: ശാന്തന്‍പാറ റിജോഷ് കൊലപാതകത്തില്‍ മുഖ്യപ്രതിയായ റിസോര്‍ട്ട് മാനേജര്‍ വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇരുവരെയും ഗുരുതരാവസ്ഥയില്‍ പനവേല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടരവയസ്സുളള മകള്‍ മരിച്ചു. റിജോഷ് കൊലപാതകത്തില്‍ പ്രതികളെ കണ്ടെത്താനുളള ശ്രമം തുടരുന്നതിനിടെയാണ് സംഭവം.
പുത്തടിയില്‍ മുല്ലൂര്‍ വീട്ടില്‍ റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് റിജോഷിന്റെ ഭാര്യ ലിജിയും വസീമും.
ഒക്ടോബര്‍ 31 മുതല്‍ കാണാതായ റിജോഷിന്റെ മൃതദേഹം ഫാം ഹൗസിന്റെ സമീപത്തു നിര്‍മിക്കുന്ന മഴവെള്ള സംഭരണിയോടു ചേര്‍ന്നു കുഴിച്ചിട്ട നിലയില്‍ വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. കേസില്‍ വസീമിന്റ സഹോദരന് ഫഹദിനെ(25) വെള്ളിയാഴ്ച ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം പുരോഗമിച്ചതോടെ കഴിഞ്ഞ നാലിന് ഇരുവരും കുട്ടിയുമായി നാടുവിടുകയായിരുന്നു. കൊലപാതകം താന്‍ തന്നെ നടത്തിയതാണെന്ന് പറയുന്ന വസിമിന്റെ വീഡിയോ പിന്നീട് പുറത്തുവന്നിരുന്നു.കൊല നടത്തിയത് താന്‍ മാത്രമാണെന്നും മറ്റാര്‍ക്കും കൃത്യത്തില്‍ പങ്കില്ലെന്നും, അനിയനെയും കൂട്ടുകാരെയും വെറുതെ വിടണമെന്നും വസീം വീഡിയോയില്‍ പറയുന്നുണ്ട്.
Post Your Comments