Latest NewsNewsIndia

അയോധ്യ വിധി; ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ – അമിത് ഷായുടെ പ്രതികരണം

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാമ ജന്മഭൂമി വിഷയത്തില്‍ സുപ്രീംകോടതിയുടെ വിധി പ്രഖ്യാപനത്തെ പൂര്‍ണമായി അംഗീകരിക്കുന്നു. സുപ്രീംകോടതി വിധി എല്ലാ മതത്തിലും സമുദായത്തിലും ഉള്‍പ്പെട്ടവര്‍ അംഗീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സുപ്രീം കോടതി വിധിയെ എല്ലാവരും സമാധാനപരമായി മാനിക്കണമെന്നും ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന സങ്കല്‍പ്പം ഉയര്‍ത്തിപ്പിടിക്കണമെന്നും അമിത് ഷാ പ്രതികരിച്ചു. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു കേന്ദ്രമന്ത്രി.

അയോദ്ധ്യയിലെ തര്‍ക്കഭൂമി ഹിന്ദു വിശ്വാസികള്‍ക്ക് നല്‍കുകയും പള്ളി നിര്‍മ്മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി തര്‍ക്ക ഭൂമിയ്ക്ക് പുറത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കാനുമാണ് സുപ്രീം കോടതി വിധിയായത്. ഏകകണ്ഠമായിരുന്നു വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.

READ ALSO: അയോധ്യാ വിധി: പ്രധാനമന്ത്രിയുടെ പ്രതികരണം

രാമക്ഷേത്രം നിര്‍മിക്കുന്നതിനായി തര്‍ക്കത്തിലുള്ള 2.77 ഏക്കര്‍ ഭൂമി ട്രസ്റ്റിന് വിട്ടുനല്‍കണമെന്ന് കോടതി വിധിച്ചു. അതോടൊപ്പം, പള്ളി നിര്‍മിക്കുന്നതിന് സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കണ്ടെത്തി നല്‍കണമെന്നും വിധിയില്‍ പറയുന്നു.മൂന്നു മാസത്തിനുള്ളില്‍ ക്ഷേത്രനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണം. ഇതിനായി ഒരു ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് രൂപവത്കരിക്കണം. ട്രസ്റ്റില്‍ നിര്‍മോഹി അഖാഡയ്ക്ക്പ്രാതിനിധ്യം നല്‍കണമെന്നും വിധിയില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button