Latest NewsNewsIndia

200 ന്റെ നോട്ടുകൾക്ക് പകരം എടിഎമ്മിൽ നിന്ന് ലഭിക്കുന്നത് 500 രൂപയുടെ നോട്ടുകൾ; ഒടുവിൽ സംഭവിച്ചത്

സേലം: 200 രൂപയുടെ നോട്ടുകൾക്ക് പകരം എടിഎമ്മിൽ നിന്ന് ലഭിക്കുന്നത് 500 രൂപയുടെ നോട്ടുകൾ.സേലം- ബംഗളൂരു ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മിലാണ് സംഭവം. സംഭവം അറിഞ്ഞ് നിരവധിപ്പേരാണ് എടിഎമ്മില്‍ തടിച്ചുകൂടിയത്. നിരവധിപ്പേര്‍ക്ക് ഇത്തരത്തില്‍ പണം ലഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ഇതോടെ എസ്ബിഐ അധികൃതര്‍ എടിഎം തത്കാലത്തേയ്ക്ക് അടച്ചിട്ടു. 700 രൂപ ആവശ്യപ്പെട്ട ആള്‍ക്ക് ആയിരം രൂപ ലഭിച്ചതായും റിപ്പോർട്ടുണ്ട്. അതേസമയം ഇയാളുടെ അക്കൗണ്ടിൽ 700 രൂപ എടുത്തതായാണ് കാണിക്കുന്നത്.

Read also: ഉത്തര്‍പ്രദേശിലെ എടിഎം കൗണ്ടറുകളിൽ നിന്ന് വ്യാജ എ.ടി.എം കാര്‍ഡുകളുപയോഗിച്ച്‌ പണം തട്ടൽ, കാസര്‍കോട് സ്വദേശികളായ അഞ്ചംഗസംഘം ഉന്നാവോ പോലീസിന്‍റെ പിടിയില്‍

പണം നിറയ്ക്കുന്ന സ്വകാര്യ കമ്പനിക്ക് പറ്റിയ അബദ്ധമാണ് ഇതിന് കാരണമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. എടിഎം മെഷീനിലെ 200ന്റെ ബോക്‌സില്‍ അബദ്ധത്തില്‍ 500 രൂപയുടെ നോട്ടുകള്‍ നിറച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അക്കൗണ്ടുകള്‍ പരിശോധിച്ചശേഷം നഷ്ടപ്പെട്ട പണം ഉപഭോക്താക്കളില്‍ നിന്നും വീണ്ടെടുക്കാനുളള നടപടികള്‍ എടുക്കുമെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button