KeralaLatest NewsNews

മലദ്വാരത്തിൽ സ്വർണ്ണ ഗുളിക; തിരുവനന്തപുരം വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

രണ്ടു വലിയ ഗുളിക രൂപത്തിലാക്കി 350 ഗ്രാം തൂക്കം വരുന്ന സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം

തിരുവനന്തപുരം: മലദ്വാരത്തിൽ സ്വർണം ഗുളിക രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായി. പത്തുലക്ഷത്തോളം രൂപ വില വരുന്ന സ്വർണവുമായി രാമനാഥപുരം സ്വദേശിയായ കോട്ടസ്വാമി കാളിമുത്തുവാണ് അറസ്റ്റിലായത്.

രണ്ടു വലിയ ഗുളിക രൂപത്തിലാക്കി 350 ഗ്രാം തൂക്കം വരുന്ന സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. എമിഗ്രേഷൻ പരിശോധനകൾക്ക് ശേഷം എയർ കസ്റ്റംസിന്റെ മെറ്റൽ ഡിറ്റക്ടറിലൂടെ കടക്കുന്നതിനിടയിൽ ബീപ് ശബ്ദം കേൾക്കുകയായിരുന്നു. ഇതോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാവിലെ കൊളംബോയിൽ നിന്നെത്തിയ ശ്രീലങ്കൻ എയർവെയ്സിന്റെ യുഎൽ 161 നമ്പർ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. വിശദ പരിശോധനയിൽ സ്വർണം കണ്ടെത്തി.

ALSO READ: വിമാനത്താവളത്തില്‍ യുവതിയുടെ വിചിത്ര നടത്തം : പരിശോധനയിൽ ചെരുപ്പില്‍ നിന്നും കണ്ടെത്തിയത് രണ്ട് കിലോ സ്വർണം

എയർ കസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ കൃഷ്ണേന്ദു രാജ മിന്റു, സൂപ്രണ്ടുമാരായ മുഹമ്മദ് റജീബ്, ശശികുമാർ, രാമലക്ഷ്മി, ഇൻസ്പെക്ടർമാരായ അനുജി, ഗുൽഷൻ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button