Latest NewsNewsIndia

കര്‍ത്താപൂര്‍ ഇടനാഴിയുടെ ഉദ്ഘടനത്തിന് പാകിസ്ഥാന്‍ ക്ഷണം നിരസിച്ച് ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവി ശങ്കര്‍

ന്യൂഡല്‍ഹി: കര്‍ത്താപൂര്‍ ഇടനാഴിയുടെ ഉദ്ഘടനത്തിന് പാക്കിസ്ഥാന്റെ ക്ഷണം ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവി ശങ്കര്‍ നിരസിച്ചു. പഞ്ചാബ് മുന്‍ മന്ത്രി നവജ്യോത് സിംഗ് സിദ്ദുവിനെയും ശ്രീ ശ്രീ രവി ശങ്കറിനെയുമാണ് പാകിസ്ഥാന്‍ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. മറ്റ് തിരക്കുകള്‍ ഉള്ളതിനാല്‍ തനിക്ക് ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു.

നവംബര്‍ 9ന് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. അതെസമയം, പാകിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇടനാഴി തീര്‍ത്ഥാടകര്‍ക്കായി തുറന്നുനല്‍കും.

ALSO READ: നവജ്യോത് സിങ് സിദ്ദുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ പരിഹാസം

അതെസമയം, നവജ്യോത് സിംഗ് സിദ്ദു പാകിസ്ഥാന്റെ ക്ഷണം സ്വീകരിച്ച് ചടങ്ങില്‍ പങ്കെടുക്കും. ഇക്കാര്യം ആവശ്യപ്പെട്ട് മൂന്ന് തവണയാണ് അദ്ദേഹം കേന്ദ്രസര്‍ക്കാരിന് കത്തയച്ചത്. കേന്ദ്രസര്‍ക്കാര്‍ അനുവാദം തന്നില്ലെങ്കിലും താന്‍ പോകുമെന്നും അദ്ദേഹം കത്തിലൂടെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button