Latest NewsIndiaNews

രാജസ്ഥാന്റെ സംസ്‌കാരവും വൈവിധ്യങ്ങളും വിളിച്ചോതുന്ന ‘പുഷ്‌കർ മേള’ എത്തി; നാല് ലക്ഷത്തിലേറെ ജനങ്ങൾ പങ്കെടുക്കുന്ന മേളയുടെ കൂടുതൽ വിശേഷങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: രാജസ്ഥാന്റെ സംസ്‌കാരവും വൈവിധ്യങ്ങളും വിളിച്ചോതുന്ന ‘പുഷ്‌കർ മേള’ എത്തി. ഈ മേളയിൽ സ്വദേശത്ത് നിന്നും വിദേശത്തു നിന്നുമായി പ്രതിവർഷം നാല് ലക്ഷത്തിലേറെ പേരാണ് എത്തുന്നത്. രാജസ്ഥാനിലെ പുഷ്‌കറിൽ നടക്കുന്ന ഈ മേളയിലാണ് ലോകത്തെ ഏറ്റവും വലിയ ‘ഒട്ടക മേളയും നടക്കുന്നത്. നവംബർ 4 മുതൽ 12 വരെയാണ് ഈ വർഷം മേള നടക്കുക. നവംബർ 12, പുഷ്‌കർ മേള കൊടിയിറങ്ങുന്ന ദിവസം രാജസ്ഥാനിൽ പൊതുഅവധിയാണ്. അന്ന് പുഷ്‌ക്കർ നദിയിൽ മുങ്ങി നിവർന്ന് മോക്ഷം ലഭിക്കാനായി വൻ ജനസാഗരം തന്നെ പ്രദേശത്തേക്ക് ഒഴുകിയെത്തും.ഒട്ടകങ്ങളുടെ വിൽപ്പനയ്ക്കും പ്രദർനശനത്തിനും പുറമെ, മട്ക തോഡ്, ഏറ്റവും വലിയ മീശക്കാരനെ കണ്ടുപിടിക്കൽ, ബ്രൈഡൽ മത്സരങ്ങൾ എന്നിവയും ഇവിടെ നടക്കാറുണ്ട്.

ALSO READ: ഭക്ഷണം ഓർഡർ ചെയ്‌തയാൾ ഓർഡർ റദ്ദാക്കി; നിലവിളിച്ച് കരഞ്ഞ് ഡെലിവറി മാൻ

നവംബർ 4 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ പുഷ്‌കറിൽ കന്നുകാലികളുടെ പ്രദർശനവും, വിൽപ്പനയുമാണ് നടക്കുന്നത്. നവംബർ 10, 11 തിയതികളിൽ സംഗീത-നൃത്ത മത്സരങ്ങളും മറ്റുമാണ് നടക്കുക.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button