ന്യൂ ഡൽഹി : നെഹ്‌റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിൻവലിച്ചേക്കും. സോണിയ ഗാന്ധി,പ്രിയങ്ക ഗാന്ധി,രാഹുൽ ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ പിൻവലിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീങ്ങുന്നതെന്നും, പകരം സി.ആർ.പി.എഫ് സുരക്ഷ നല്കാൻ ആലോചിക്കുന്നുവെന്നുമാണ് റിപ്പോർട്ട്.
Govt Sources: Govt has decided to withdraw SPG protection from the Gandhi family(Sonia Gandhi,Rahul Gandhi and Priyanka Gandhi Vadra), they will now be accorded Z+ security pic.twitter.com/Auina87oQ8
— ANI (@ANI) November 8, 2019
ആഭ്യന്തര വകുപ്പിന്‍റെ വാര്‍ഷിക അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. നെഹ്റു കുടുംബം നിലവിലെ സാഹചര്യത്തില്‍ സുരക്ഷാഭീഷണി നേരിടുന്നില്ലെന്ന് യോഗം വിലയിരുത്തി. അതോടൊപ്പം ഗാന്ധികുടുംബത്തിന് എസ്‍പിജി സുരക്ഷ നല്‍കുന്നതിനെതിരെ ബിജെപിയുടെ വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുകളുണ്ടായിരുന്നു. സുരക്ഷാഭീഷണികളെന്നും ഇല്ലെന്ന നിഗമനത്തെ തുടർന്നു മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ എസ്‍പിജി സുരക്ഷയും നേരത്തെ പിന്‍വലിച്ചിരുന്നു.
Also read : യുഎഇ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശൈഖ് ഖലീഫയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് ശേഷമാണ് നെഹ്റു കുടംബത്തിന് എസ്‍പിജി സുരക്ഷ നല്‍കാൻ തീരുമാനിച്ചത്. നെഹ്റുകുടുംബത്തിന് നല്‍കി വരുന്ന സുരക്ഷ പിന്‍വലിച്ചാല്‍ പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും ഇനി എസ്‍പിജി സുരക്ഷ നല്‍കുക.
Post Your Comments