തിരുവനന്തപുരം: 4 മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡി.വൈ.എസ്.പി ഫിറോസിനെ മാറ്റി. പകരം ഡി.വൈ.എസ്.പി വി.എ ഉല്ലാസിന് ചുമതല നല്കി. ഏറ്റുമുട്ടലിന്റെ രണ്ടാം ദിവസം ഫിറോസിന്റെ സാന്നിധ്യം പ്രദേശത്ത് ഉണ്ടായിരുന്നതിനാലാണ് മാറ്റിയത്. ഇത്തരത്തില്‍ മുന്‍പ് കേസില്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല എന്ന സുപ്രീം കോടതി നിര്‍ദേശമുള്ളതിനാലാണ് ഇത്തരമൊരു നടപടി.
അതേസമയം അട്ടപ്പാടി മഞ്ചക്കാട് മാവോവാദികള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടലിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. മൂന്ന് വീഡിയോ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. വെടിയേല്ക്കാതിരിക്കാനായി പോലീസുകാര്‍ നിലത്ത് പതുങ്ങിയരിക്കുതും വെടിവെപ്പിന്റെ ശബ്ദവും ദൃശ്യങ്ങളിലുണ്ട്.
Post Your Comments