മുംബൈ : ഐഎസ്എല്ലിൽ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കി എഫ്.സി ഗോവ. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഗോവയുടെ ജയം. ലെന്നി റോഡ്രിഗസ്, ഫെറാന്‍ കോറോമിനാസ്, ഹ്യൂഗോ ബോമസ്, കാര്‍ലോസ് പെന എന്നിവരാണ് ഗോവയുടെ വിജയ ഗോളുകൾ നേടിയത്. സാര്ഥക്കും സൗവിക് ചക്രബര്‍ത്തിയുമാണ് മുംബൈക്കായി ഗോൾ നേടിയത്.
The Gaurs continued their unbeaten run with an emphatic 4-2 win over @MumbaiCityFC. ??
Top of the table! ??#BeGoa #MUMGOA #HeroISL pic.twitter.com/HSCGtARcsp
— FC Goa (@FCGoaOfficial) November 7, 2019
ഈ ജയത്തോടെ നാലു മത്സരങ്ങളില്‍ നിന്ന് 8 പോയന്റുമായി പട്ടികയിൽ നോർത്ത് ഈസ്റ്റിനെ പിന്നിലാക്കി ഗോവ ഒന്നാം സ്ഥാനം സ്വന്തമാക്കി. നാല് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മുംബൈ സിറ്റി. ഇന്ന് നടക്കുന്ന മത്സരത്തിൽ കേരളം ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും.
Post Your Comments