കാരറ്റ് എങ്ങനെ കഴിച്ചാലും അത് വെറുതെയാകില്ല. എന്നാല്‍ കാരറ്റിനെക്കാള്‍ മുന്നിട്ടുനില്‍ക്കുന്നത് കാരറ്റ് ജ്യൂസ് ആണ്. കാരാറ്റ് ജ്യൂസ് ആരോഗ്യം തരുന്നതോടൊപ്പം മനുഷ്യ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നു. ആരോഗ്യത്തോടൊപ്പം നല്ലൊരു സൗന്ദര്യ വര്‍ധക വസ്തുകൂടിയാണ് കാരറ്റ്. ഗര്‍ഭകാലത്തെ പല പ്രതിസന്ധികള്‍ക്കും കാരറ്റ് പരിഹാരം കാണുന്നു. മറ്റൊന്ന് കൊളസ്ട്രോള്‍ നിയന്ത്രണത്തിനുള്ള ഏറ്റവും നല്ല ഉപാധിയാണ് കാരറ്റ്. കാരറ്റിലുള്ള പൊട്ടാസ്യം കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് പ്രധാന കാരണമാകുന്നു. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറച്ച് നല്ല കൊളസ്‌ട്രോളിനെ വര്‍ധിപ്പിക്കുന്നു. കരളിന്റെ ആരോഗ്യത്തിന് നല്ലതാണ് കാരറ്റിന്റെ നിത്യേനയുള്ള ഉപയോഗം. കരളിനെ ശുദ്ധീകരിക്കുന്നതില്‍ കാരറ്റ് മുന്നില്‍ നില്‍ക്കുന്നു. കരളിനെ ആരോഗ്യത്തോടെ നിലനിര്‍ത്തി അസുഖങ്ങളെ തടയുന്നതില്‍ കാരറ്റിന്റെ ഉപയോഗം സഹായിക്കുന്നു.
കാരറ്റിനെക്കാളും കാരാറ്റ് ജ്യൂസ് ആണ് ആരോഗ്യ സംരക്ഷണത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. കാരറ്റ് ജ്യൂസില്‍ കാണപ്പെടുന്ന വിറ്റാമിന്‍ എ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. മാത്രമല്ല ഇത് ശരീരത്തില്‍ അടിഞ്ഞ്കൂടുന്ന ടോക്‌സിനെ പുറംതള്ളി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. കാരറ്റ് ജ്യൂസിന്റെ മറ്റൊരു പ്രധാന ഗുണം വന്ധ്യതയ്ക്ക് അത് ഒരു പരിധിവരെ പരിഹാരം കാണുന്നു എന്നതാണ്. മാത്രമല്ല ലൈംഗീക പ്രശ്‌നങ്ങള്‍ക്ക് ഉത്തമമാണ് കാരറ്റ് ജ്യൂസ്. പുതിയകാലത്തെ പ്രധാന അസുഖമാണ് കാന്‍സര്‍. എന്നാല്‍ എവിടെയും കാരറ്റ് അനുകൂലമായി പ്രവര്‍ത്തിക്കുന്നു. അതായത് കാരറ്റ് ആന്റി കാന്‍സര്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നു എന്നതാണ്. ദിവസവും കാരറ്റ് ജ്യൂസ് കഴിക്കുന്നത് കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു. ദിവസവും രാവിലെ കാരറ്റ് ജ്യൂസ് കഴിക്കുന്നത് മസിലിന്റെ ആരോഗ്യത്തിന് നല്ലതാണ്. മസിലില്ലാത്തവര്‍ക്ക് അതുണ്ടാകുന്നതിനുള്ള ഉത്തമ ഔഷധമാണ് കാരറ്റ് ജ്യൂസ്. ഇതെല്ലാം കൊണ്ടും കാരറ്റ് നല്ലൊരു പ്രതിരോധ മരുന്നാണ്.
Post Your Comments