KeralaLatest NewsNews

ഫുട്‌ബോളും ജേഴ്‌സിയും വാങ്ങാൻ യോഗം ചേർന്ന കുട്ടികൾക്ക് കിട്ടിയത് 7 ഫുട്‌ബോള്‍

മലപ്പുറം: ഫുട്‌ബോളും ജേഴ്‌സിയും വാങ്ങാൻ യോഗം ചേർന്ന കുട്ടികൾക്ക് സമ്മാനമായി ലഭിക്കുന്നത് നിരവധി സമ്മാനങ്ങൾ. മിഠായി തിന്നാല്‍ പല്ലു ചീത്തയാകുമെന്നും അത് ഉപേക്ഷിച്ച്‌ ഫുട്‌ബോളും ജേഴ്‌സിയും വാങ്ങാനുള്ള പണം കൂട്ടിവെക്കണം എന്നു പറയാന്‍ അവര്‍ ചേര്‍ന്ന യോഗം മലയാളികളുടെ മനസു കീഴടക്കിയതോടെയാണ് ഇവര്‍ ആളുകളുടെ മനസ് കീഴടക്കിയത്. ഇവരെ തേടി ഫുട്‌ബോളും ജേഴ്‌സിയുമടക്കം കൈനിറയെ സമ്മാനങ്ങളാണ് എത്തുന്നത്. നടന്‍ ഉണ്ണി മുകുന്ദനും കുട്ടിത്താരങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയിരുന്നു. 15 ജേഴ്‌സികളാണ് കുട്ടികള്‍ക്കായി ഉണ്ണി മുകുന്ദന്‍ അയച്ചു കൊടുത്തത്. വിവിധയിടങ്ങളിൽ നിന്നും 7 ഫുട്‌ബോളും ലഭിച്ചിരുന്നു.

Read also: ഫുട്‌ബോളും ജഴ്‌സിയും വാങ്ങാനായിട്ട് കുട്ടിപ്പട്ടാളങ്ങള്‍ വിളിച്ചുചേര്‍ത്ത മീറ്റിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

സ്പാനിഷ് പരിശീലകന്‍ ടിനോയുടെ നേതൃത്വത്തിലെത്തിയ മലപ്പുറം വേക്ക് അപ് അക്കാദമി കുട്ടികള്‍ക്കു ഫുട്‌ബോളുകള്‍ സമ്മാനിച്ചു. കുട്ടികളില്‍ 2 പേരെ അക്കാദമിയില്‍ പരിശീലനത്തിനു ക്ഷണിച്ചിട്ടുണ്ട്. കൂടാതെ ഇനിയും എത്ര ഫുട്‌ബോള്‍ വാങ്ങിത്തരണമെന്നു ചോദിച്ച്‌ ഇപ്പോഴും ആളുകളുടെ വിളിയെത്തുന്നുണ്ട്. സുശാന്ത് നിലമ്പൂര്‍ എന്നാളാണ് വീഡിയോ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിനോടകം തന്നെ വീഡിയോക്ക് നിരവധി ലൈക്കുകളാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button