Latest NewsKeralaNewsAutomobile

പെട്രോൾ പമ്പിൽ ഇനി പണവും, കാർഡും വേണ്ട; ‘ഫാസ്റ്റാഗ്’ ഉണ്ടെങ്കിൽ പെട്രോൾ ലഭിക്കും

പാലക്കാട്: പെട്രോൾ പമ്പിൽ ഇനി പണവും, കാർഡും വേണ്ട. പെട്രോൾ അടിക്കാനും ‘ഫാസ്റ്റാഗ്’ മതി. വാഹനത്തിന്റെ ഗ്ലാസിൽ പതിപ്പിച്ച ‘ഫാസ്റ്റാഗ്’ റീചാർജ് ചെയ്താണ് ഇന്ധനം നിറയ്ക്കുന്നത്. ഒരു ലീറ്റർ ഇന്ധനത്തിന്റെ വില മുതൽ എത്ര രൂപയ്ക്കു വേണമെങ്കിലും റീ ചാർജ് ചെയ്യാനാകും. ടോൾ പ്ലാസകളിൽ ഉപയോഗിക്കുന്ന ഫാസ്റ്റാഗിനു സമാനമാണിത്. പെട്രോൾ പമ്പുകളിലും വാഹന പാർക്കിങ് ഇടങ്ങളിലും റീ ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ഫാസ്റ്റാഗ് സംവിധാനം രാജ്യത്തൊട്ടാകെ ഉടൻ നിലവിൽവരും.

വാഹന പാർക്കിങ് ഇടങ്ങളിലും ഇതേ ഫാസ്റ്റാഗ് ഉപയോഗിച്ചു പണമടയ്ക്കാം. പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ഫാസ്റ്റാഗിന്റെ ചിത്രമെടുത്താൽ ഇന്ധനം നിറയ്ക്കാം. പണം ഫാസ്റ്റാഗിൽ നിന്നു കുറയും. ടോൾ പ്ലാസകളിൽ ഉപയോഗിക്കുന്ന ഫാസ്റ്റാഗ് ഇതുമായി ബന്ധിപ്പിച്ച് ഒറ്റ ഫാസ്റ്റാഗ് ആക്കാനുള്ള നടപടിയും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ജനുവരി മുതൽ നടപ്പാക്കാനാണു നീക്കം.വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസിലാണു ഒട്ടിക്കേണ്ടത്. ഇരുചക്രവാഹനങ്ങളിൽ ഒട്ടിക്കാൻ ചെറിയ ഫാസ്റ്റാഗ് സ്റ്റിക്കറുകൾ ലഭ്യമാക്കും. ‌

ALSO READ: സംസ്ഥാനത്തെ മൂന്നിടങ്ങളില്‍ ദേശീയപാതയില്‍ ടോള്‍ പിരിവ് ഒഴിവാക്കി

ഫാസ്റ്റാഗ് ലഭിക്കാൻ പണം നൽകേണ്ടി വരുമെങ്കിലും ഇടപാടുകൾക്കു സർവീസ് നിരക്ക് ഈടാക്കേണ്ടതില്ലെന്നാണു തീരുമാനം. ഗുജറാത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിട്ടുണ്ട്. മൊബൈൽ വോലറ്റുകൾ, അക്ഷയകേന്ദ്രങ്ങൾ, പൊതുസേവന കേന്ദ്രങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിൽനിന്നു ഫാസ്റ്റാഗ് വാങ്ങാനാകും വിധമാണു ക്രമീകരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button