കാസര്‍കോട്: കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയതോടെ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനായി അധ:പതിച്ചതായി ബിജെപി ജില്ലാ പ്രഡിഡന്റ് അഡ്വ.കെ.ശ്രീകാന്ത്. സിപിഎം പ്രവര്‍ത്തകരെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിയമിക്കാനുള്ള ഏജന്‍സിയായി പി എസ് സി മാറിയിരിക്കുകയാണ്. ഏ.കെ.ജി സെന്ററില്‍ നിന്ന് നല്‍കുന്ന പട്ടിക അതുപോലെ അംഗീകരിക്കലാണ് സര്‍ക്കാര്‍ നിയമനങ്ങളില്‍ നടപ്പാക്കുന്നതെന്നും ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു.
കന്നഡ -മലയാളം പി എസ് സി എല്‍ഡി ക്ലര്‍ക്ക് പരീക്ഷ തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പി എസ് സി ഓഫീസിന് മുന്നില്‍ ബിജെപി നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സമീപനം സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് വര്‍ധിച്ച് വരികയാണ്. കന്നഡ ന്യൂനപക്ഷ വിദ്യാലയങ്ങളില്‍ മലയാളം അടിച്ചേല്‍പ്പിക്കുന്ന പ്രവണത സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ധര്‍ണയില്‍ ആവശ്യമുയര്‍ന്നു.
കന്നഡമീഡിയം വിദ്യാലയങ്ങളില്‍ കന്നഡ അറിയാത്ത അധ്യാപകരുടെ നിമയനം പിന്‍വലിക്കുക, പി എസ് സി പരീക്ഷ തട്ടിപ്പ് സിബിഐയെ കൊണ്ട് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
Post Your Comments