![BREAKING THREE](/wp-content/uploads/2019/10/BREAKING-THREE.png)
ന്യൂഡൽഹി: അയോദ്ധ്യ കേസിൽ നാളെ 10: 30 ന് രഞ്ജൻ ഗൊഗോയ് വിധി പറയും. നാളെ അവധി ദിനത്തിൽ ചീഫ് ജസ്റ്റിസ് പ്രത്യേകം കോടതി വിളിച്ചു ചേർത്താണ് വിധി പറയുന്നത്.
അയോദ്ധ്യ വിധി നാളെ പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ യുപിയിലെ ക്രമസമാധാന നില ചര്‍ച്ച ചെയ്യാനും വിലയിരുത്താനുമായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഉത്തര്‍ പ്രദേശ് ചീഫ് സെക്രട്ടറിയേയും, ഡിജിപിയേയും ഇന്ന് വിളിച്ചിരുന്നു.
അയോദ്ധ്യ കേസിൽ 2010ലെ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ അപ്പീൽ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.അയോദ്ധ്യയിലെ 2.77 ഏക്കർ തർക്ക ഭൂമി ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും നിർമോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കാനായിരുന്നു അലഹാബാദ് ഹൈക്കോടതി ലക്നൗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി.
എന്നാൽ 2011 മേയിൽ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വിധിക്കെതിരെ 14 അപ്പീലുകളാണു സുപ്രീം കോടതി പരിഗണിച്ചത്.തർക്കം മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാൻ ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായി , ശ്രീ ശ്രീ രവിശങ്കറിനെയും ഉൾപ്പെടുത്തി മൂന്നംഗ സമിതിയെ കോടതി നിയോഗിച്ചിരുന്നു. എന്നാൽ ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ, ഓഗസ്റ്റ് 6 മുതൽ 40 ദിവസമാണു ഭരണഘടനാ ബെഞ്ച് വാദം കേട്ടത്.
Post Your Comments