മുംബൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ വിമാനം അടിയന്തിരമായി നിലത്തിറക്കി. മുംബൈയിലേക്ക് ഭൂവനേശ്വര്‍ വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട എഐ 670 വിമാനത്തിനാണ് തകരാര്‍ സംഭവിച്ചത്. 182 യാത്രക്കാരുമായി ഭൂവനേശ്വറില്‍ നിന്ന് വൈകുന്നേരം 5.06ന് പുറപ്പെട്ട വിമാനത്തിന്റെ സാങ്കേതിക പ്രശ്നം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയായിരുന്നു. വിമാനത്തിന് മറ്റൊരു കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ യാത്ര സൗകര്യം ഒരുക്കി.
Post Your Comments