Latest NewsKeralaIndia

വാളയാർ: കുട്ടികളുടെ അമ്മയെ കൂടി പ്രതി ചേര്‍ക്കണമായിരുന്നുവെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

വാളയാറില്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പൊലീസ് ആസ്ഥാനത്തേക്ക് കൈമാറി. കേസില്‍ കുട്ടികളുടെ അമ്മയെ കൂടി പ്രതി ചേര്‍ക്കണമായിരുന്നുവെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അടുത്ത ബന്ധുക്കളാണ് പ്രതികള്‍. കുട്ടികളുടെ അമ്മയ്ക്ക് പല കാര്യങ്ങളും അറിയുമായിരുന്നു. ഇതെല്ലം മറച്ചു വെച്ചത് കുറ്റമാണ്.

വാളയാർ: രാജേഷ് സിഡബ്ല്യുസി ചെയര്‍മാന്‍ സ്ഥാനം ദുർവിനിയോഗം ചെയ്ത് പ്രതികളെ സഹായിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത്

അതുകൊണ്ട് അമ്മയെ കൂടി പ്രതി ചേര്‍ക്കണമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണത്തില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്നും അന്വേഷണം കാര്യക്ഷമമായി നടന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാഹ്യസമ്മര്‍ദങ്ങള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ വഴങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button