വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ദേശീയ പട്ടിക ജാതി കമ്മിഷന്‍ ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍ . കേസില്‍ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തെളിവെടുപ്പില്‍ മനസിലാക്കാന്‍ കഴിഞ്ഞു, കൈകാര്യം ചെയ്തതില്‍ സംസ്ഥാന സര്‍ക്കാര്‍ അമ്പേ പരാജയമാണ്.കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും പരിശോധിക്കാനും കമ്മീഷന്‍ തീരുമാനിച്ചു.
വാളയാര്‍ സംഭവത്തില്‍ പ്രതികളുടെ സിപിഎം ബന്ധം കേസ് അട്ടിമറിക്കാന്‍ സഹായിച്ചു. ബാലക്ഷേമ സമിതി അധ്യക്ഷനും രാഷ്ട്രീയ പ്രേരിതമായി ഇടപെട്ടു. സത്യം തെളിയാന്‍ സിബിഐ വരട്ടേയെന്നാണ് കമ്മീഷന്റെ നിലപാടെന്നും ദേശീയ പട്ടികജാതി കമ്മീഷന്‍ പറഞ്ഞു.അതേസമയം വാളയാര്‍ കേസില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരാകണമെന്ന് നിര്‍ദേശം.
വാളയാർ: കുട്ടികളുടെ അമ്മയെ കൂടി പ്രതി ചേര്‍ക്കണമായിരുന്നുവെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
ദേശീയ പട്ടിക ജാതി കമ്മിഷന്‍ ഇരുവര്‍ക്കും നോട്ടിസ് അയച്ചു. കേസിന്റെ പുരോഗതിയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണം. പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ നേരത്തെ തന്നെ കമ്മീഷന്‍ മുന്നോട്ട് വച്ചിരുന്നു. ഇരുവരും ഹാജരായില്ലങ്കില്‍ കടുത്ത നടപടിയിലേക്കാവും കമ്മീഷന്‍ ഇനി കടക്കുക.ഡല്‍ഹിയിലെ പട്ടികജാതി കമ്മീഷന്‍ ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദ്ദേശം
Post Your Comments