Latest NewsNewsBusiness

ഓഹരി വിപണി; ഇന്ന് വ്യാപാരം നേട്ടത്തിൽ : കുതിച്ചുയർന്ന് സെൻസെക്സ്

മുംബൈ: ഓഹരി വിപണിയിൽ ഇന്നും വ്യാപാരം തുടങ്ങിയത് നേട്ടത്തിൽ. സെൻസെക്സ് പോയിന്റ് കുതിച്ചുയർന്നു. വ്യാഴായ്ച്ച സെൻസെക്സ് 150 പോയിന്റുമായി 40,656ലെത്തിയാണ് നേട്ടം കൈവരിച്ചത്. നിഫ്റ്റി 12,000ന് മുകളിലെത്തി. മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ 25,000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചത് ഓഹരി വിപണിക്ക് അനുകൂലമായി. പത്ത് വ്യാപാര ദിനങ്ങളില്‍ ഒൻപതിലും സെന്‍സെക്‌സ് നേട്ടമുണ്ടാക്കി. കമ്ബനികൾ പ്രതീക്ഷിച്ചതിലും മികച്ച രണ്ടാം പാദത്തെ പ്രവര്‍ത്തനഫലങ്ങളും കോര്‍പ്പറേറ്റ് ടാഗ് കുറച്ചതും വിപണിക്ക് കരുത്തായി.അതേസമയം യുഎസ്-ചൈന വ്യാപാരയുദ്ധം സംബന്ധിച്ച ആശങ്കകള്‍ പരിഹാരമാകാത്തത് ഏഷ്യൻ വിപണികളെ ബാധിച്ചു.

ഇന്ത്യബുള്‍സ് റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡ്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, ഗോദ്റേജ് പ്രോപ്പര്‍ട്ടീസ്, ശോഭ ലിമിറ്റഡ്, തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ രണ്ടുശതമാനത്തിലേറെയും, പിഎന്‍ബി ഹൗസിങ് ഫിനാന്‍സ്, എല്‍ഐസി ഹൗസിങ് ഫിനാന്‍സ് എന്നീ ഓഹരികള്‍ യഥാക്രമം നാലും അഞ്ചും ശതമാനം നേട്ടം കൈവരിച്ചു. ആക്സിസ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക് തുടങ്ങിയവയും മുന്നേറി.

Also read : നേട്ടം കൈവിട്ടു : ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button