ബെംഗളൂരു: ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ആക്രമണോത്സുകതയെ കുറിച്ച് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. ആക്രമണോത്സുകതയാണ് കോഹ്ലിയെ ഇത്ര വിജകരമായി മുന്നോട്ട് നയിക്കുന്നത്. അത് അദ്ദേഹത്തിന്റെ വ്യക്തിത്വമാണ്. അദ്ദേഹം മത്സരത്തിനിടെ കാണിക്കുന്ന ഈ സ്വഭാവം മറ്റുതാരങ്ങളുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണെന്ന് ദ്രാവിഡ് പറയുകയുണ്ടായി. കോഹ്‍ലിയുടെയും അജിന്‍ക്യ രഹാനെയുടെയും വ്യക്തിത്വം രണ്ടാണ്. എന്നാല്‍ കോഹ്ലിയെ അനുകരിക്കാന്‍ ശ്രമിക്കുന്ന യുവതാരങ്ങള്‍ ഇത് ഗുണം ചെയ്യില്ല. അവര്‍ അനുകരിക്കാന്‍ ശ്രമിക്കുക കോഹ്ലിയുടെ സ്വഭാവമാണ്. വളര്‍ന്നുവരുന്ന ക്രിക്കറ്റര്‍മാര്‍ ഗ്രൗണ്ടില്‍ കാണിക്കേണ്ടത് അവരുടെ വ്യക്തിത്വമാണെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു.
Read also: ഷർട്ട് ധരിക്കാതെ ഫോട്ടോ പോസ്റ്റ് ചെയ്‌ത വിരാട് കോഹ്‌ലിയോട് ട്രാഫിക് പിഴ അടച്ചോയെന്ന് ട്രോളന്മാർ
Rahul Dravid about #ViratKohli‘s on field aggression ??#HappyBirthdayVirat #HappyBirthdayViratKohli pic.twitter.com/FeSTOlV1wJ
— Tinnama Padukunnama Anthe (@_FakeTweet) November 5, 2019
Post Your Comments