കല്‍പ്പറ്റ : ഫോണില്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന ദലിത് ആക്ടിവിസ്റ്റിന്റെ പരാതിയില്‍ നടന്‍ വിനായകന്‍ തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം. കല്‍പ്പറ്റ സിജെഎം കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഒരു വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങളാണ് വിനായകന് എതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, നടന്‍ യുവതിയുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.
Read Also : മീടൂ ആരോപണം: വിനായകന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് , വിചാരണ ഉടൻ
യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ ഐപിസി 506, 294 ബി, കെപിഎ 120, എന്നീ വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ കേസില്‍ വിനായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സ്വമേധയാ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെത്തി വിനായകന്‍ ജാമ്യമെടുത്തതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. പരാതിക്കാരിയെ ഫോണില്‍ വിളിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്ന ഉപാധിയിലാണ് ജാമ്യം.
വിനായകനുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ റെക്കോഡ് യുവതി പൊലീസിനു മുന്നില്‍ ഹാജരാക്കി. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും യുവതി ആരോപിച്ചിരുന്നു. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞു എന്നായിരുന്നു യുവതിയുടെ പരാതി.
Post Your Comments