Latest NewsNewsIndia

താലിബാൻ ഗ്രൂപ്പിന് പാക്കിസ്ഥാൻ പിന്തുണ; ഇന്ത്യ വിരുദ്ധ നീക്കങ്ങൾ അണിയറയിൽ നടക്കുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യക്കെതിരെ പുതിയ നീക്കവുമായി പാക്കിസ്ഥാൻ. ഇന്ത്യ വിരുദ്ധ നീക്കങ്ങൾ നടത്താൻ താലിബാൻ ഗ്രൂപ്പിനു പിന്തുണ നൽകിയിരിക്കുകയാണ് രാജ്യം. ഇത് സംബന്ധിച്ച് യുഎസ് കോൺഗ്രഷനൽ വിവരങ്ങൾ പുറത്തുവിട്ടു. അഫ്ഗാൻ സർക്കാരുമായി ഇന്ത്യ നടത്തുന്ന നയതന്ത്ര നീക്കങ്ങളെ ഭയപ്പെടുന്ന പാകിസ്ഥാൻ ഇന്ത്യ വിരുദ്ധ വികാരം ആളിക്കത്തിക്കാനാണ് താലിബാനെ കൂട്ടുപിടിക്കുന്നത്.

തങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളെ ഇന്ത്യ നയതന്ത്രത്തിലൂടെ സുഹൃത്തുക്കളാക്കുന്നു , ഇതിൽ ഏറ്റവും പ്രധാനം ഇന്ത്യ അഫ്ഗാനിൽ നടത്തുന്ന നീക്കങ്ങളാണ് . അതിനു അമേരിക്ക പിന്തുണ നൽകുന്നതായും പാകിസ്ഥാൻ വിശ്വസിക്കുന്നു. ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളെ പാകിസ്ഥാൻ ഭീതിയോടെയാണ് കാണുന്നത്. അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനകളുമായി പാക് ചാരസംഘടനയായ ഐ എസ് ഐ അടുത്ത ബന്ധവും പുലർത്തുന്നു. അഫ്ഗാനിൽ താലിബാൻ നടത്തുന്ന നീക്കങ്ങളെയാണ് പാകിസ്ഥാൻ പിന്തുണയ്ക്കുന്നത് . കാലങ്ങളായി അഫ്ഗാനെ അസ്ഥിരപ്പെടുത്തുന്ന നീക്കങ്ങളാണ് പാകിസ്ഥാനിൽ നിന്നുമുണ്ടാകുന്നത്.

ALSO READ: ഇമ്രാന്‍ ഖാനൊത്ത് ചിക്കന്‍ ബിരിയാണി കഴിക്കുന്ന രാഹുൽ ഗാന്ധി; സത്യാവസ്ഥ ഇങ്ങനെ

അഫ്ഗാനുമായി നയതന്ത്ര, വാണിജ്യ തലങ്ങളിൽ ഇന്ത്യ പുലർത്തുന്ന ഈ ബന്ധത്തെ ഭയത്തോടെയാണ് പാകിസ്ഥാൻ കാണുന്നത് . മാത്രമല്ല ഇന്ത്യയുടെ ഈ നീക്കങ്ങൾക്ക് അമേരിക്ക പിന്തുണ നൽകുന്നതും പാകിസ്ഥാന്റെ ഏറെ പ്രതിസന്ധിയിലാക്കുന്നു .അതും ഇത്തരത്തിൽ അഫ്ഗാൻ വിമത ഗ്രൂപ്പുകളെ പാകിസ്ഥാൻ പിന്തുണയ്ക്കുന്നതിനു കാരണമാകുന്നു . അഫ്ഗാനിൽ അമേരിക്ക നടത്തിയ ഇടപെടലിനു പിന്നാലെ രൂപീകൃതമായ സർക്കാരുമായി ശക്തമായ ബന്ധമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാത്തു സൂക്ഷിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button