മുംബൈ : ഐഎസ്എല്ലിൽ ഇന്ന് മുംബൈ സിറ്റിയും- ഗോവ എഫ് സിയും തമ്മിൽ ഏറ്റുമുട്ടും. മുംബൈ അരീന ഫുട്ബാൾ സ്റ്റേഡിയത്തിൽ വൈകിട്ട് 07:30നാണു മത്സരം. ഇരു ടീമുകൾക്കുമിത് നാലാം മത്സരമാണ്. നേരത്തെ നടന്ന മത്സരങ്ങളിൽ ഒരു ജയവും രണ്ടു സമനിലയുമായി അഞ്ചു പോയിന്റ് നേടി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് എഫ് സി ഗോവ. ഒരു ജയവും, ഒരു സമനിലയുമായി നാല് പോയിന്റ് നേടി ആറാം സ്ഥാനത്താണ് മുംബൈ സിറ്റി.
After back-to-back draws, @FCGoaOfficial will look to return to winning ways when they face @MumbaiCityFC tonight!#MUMGOA #HeroISL #LetsFootball #TrueLove pic.twitter.com/UarRE7x84e
— Indian Super League (@IndSuperLeague) November 7, 2019
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നോര്‍ത്ത് യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദ് എഫ് സിയെ തോൽപ്പിച്ചു . 86ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മാക്സിമിലിയാനോ ബറൈറോയാണ് വിജയ ഗോൾ നേടിയത്. ഈ ജയത്തോടെ നാല് മത്സരങ്ങളിൽ രണ്ടു ജയവും,രണ്ടു സമനിലയും ഉൾപ്പെടെ എട്ട് പോയിന്റുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നാം സ്ഥാനത്തെത്തി.
Also read : ഐഎസ്എൽ; ഹൈദരാബാദിനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് : ഒന്നാം സ്ഥാനം സ്വന്തമാക്കി
Post Your Comments