ന്യൂഡൽഹി: കൊലയാളി റോബോട്ടുകളായ ബ്ലോഫിഷ് എ3 യെ പാക്കിസ്ഥാന് വിൽക്കാനൊരുങ്ങി ചൈന. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളുമായും രഹസ്യ ചർച്ച നടന്നതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കൂടാതെ ബ്ലോഫിഷ് വില്‍ക്കുന്നതിനായി സൗദി അറേബ്യയുമായും ചൈന ചര്‍ച്ച നടത്തുന്നുണ്ടെന്ന് അമേരിക്കന്‍ പ്രതിരോധവകുപ്പിലെ ജോയിന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
ചൈനീസ് കമ്പനിയായ സിയാനാണ് സ്വയം നിയന്ത്രിതഡ്രോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. യന്ത്രത്തോക്ക് ഘടിപ്പിച്ച ഹെലികോപ്റ്റര്‍ മാതൃകയിലുള്ള സ്വയം നിയന്ത്രിത ഡ്രോണാണ് ബ്ലോഫിഷ് എ3. കാണാമറയത്ത് നിന്നും ജീവനെടുക്കാന്‍ സാധിക്കുന്ന ഡ്രോണുകളാണ് ചൈന വില്‍ക്കാന്‍ ഒരുങ്ങുന്നത്.
ALSO READ: പാക്കിസ്ഥാനില്‍ ചൈനീസ് ഭാഷ ഔദ്യോഗികം? സംഭവം ഇങ്ങനെ
സൈനികാവശ്യങ്ങള്‍ക്കുള്ള നിര്‍മിതബുദ്ധിയുടെ ഉപയോഗം ചൈന തുടങ്ങിയിട്ടുണ്ടെന്നും ഓട്ടോണമസ് ആയുധങ്ങളുടെയും എഐ നിരീക്ഷണ സംവിധാനങ്ങളുടെയും കയറ്റുമതി ചൈന ആരംഭിച്ച് കഴിഞ്ഞതായും അമേരിക്കന്‍ പ്രതിരോധവകുപ്പിലെ ജോയിന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെന്ററിലെ സ്ട്രാറ്റജി കമ്മ്യൂണിക്കേഷന്‍ മേധാവി ഗ്രെഗ് അലെന്‍ പറഞ്ഞു.
Post Your Comments