![](/wp-content/uploads/2019/11/CBI.jpg)
ന്യൂഡല്‍ഹി: മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ സിബിഐ പരിശോധന നടത്തി. ബാങ്ക് വായ്പ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ രഘുനാഥ് കന്‍സാനയുടെ വീട്ടിലാണ് സിബിഐ പരിശോധന നടത്തിയത്. സംഭവത്തില്‍ കര്‍സാനയുടെ സഹോദരി പുത്രന്‍ കുശാല്‍ സിംഗിനെതിരെ സിബിഐ കേസെടുത്തു.
കുശാല്‍ സിംഗിന്റെ വെയര്‍ ഹൗസിലും സിബിഐ സംഘം പരിശോധന നടത്തിയിരുന്നു. അതേസമയം രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ് സിബിഐ റെയ്‌ഡെന്നും കര്‍സാന ആരോപിച്ചു. വ്യാജ രേഖകള്‍ സമര്‍പ്പിച്ച് യുസിഒ ബാങ്കിന്റെ ശാഖയില്‍ നിന്ന് എട്ടു കോടി രൂപ വായ്പ തട്ടിപ്പു നടത്തിയ സംഭവത്തിലാണ് സിബിഐ പരിശോധന.
Post Your Comments