KeralaLatest NewsNews

ബിഎസ്എൻഎൽ ഓഫീസിൽ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

മലപ്പുറം : ബിഎസ്എൻഎൽ ഓഫീസിൽ താത്കാലിക ജീവനക്കാരന്‍ ആത്മഹത്യ. മലപ്പുറം നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ഓഫീസിലെ സ്വീപ്പർ തൊഴിലാളിയായ വണ്ടൂര്‍ സ്വദേശി രാമകൃഷ്ണനാണ് തൂങ്ങിമരിച്ചത്. . 30 വര്‍ഷമായി താൽകാലിക സ്വീപ്പർ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്ന രാമകൃഷ്ണനു കഴിഞ്ഞ പത്ത് മാസമായി ശമ്പളം ലഭിച്ചിരുന്നില്ല.

രാവിലെ ഓഫീസിലെത്തി രാമകൃഷ്ണൻ ജോലി ആരംഭിച്ചിരുന്നു.  മറ്റ് ജീവനക്കാര്‍ പുറത്ത് പോയ സമയത്ത് ഓഫീസ് മുറിയില്‍ ജീവനൊടുക്കുകയായിരുന്നു. രാമകൃഷ്ണന്‍ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നയാളായിരുന്നുവെന്നും ശമ്പളം ലഭിക്കാത്തതിനാൽ ഏറെ വിഷമത്തിലായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികള്‍ മലപ്പുറം കലക്ടറേറ്റിന് മുന്നിലും ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിലും സമരത്തിലാണ്.

Also read : ഓട്ടോയിടിച്ച് പരിക്കേറ്റ വൃദ്ധനെ ആശുപത്രിയിലേയ്‌ക്കെന്ന വ്യാജേനെ കൊണ്ടുപോയി പണം കൈക്കലാക്കിയ ശേഷം ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച വൃദ്ധന്‍ മരിച്ചു : ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button