KeralaLatest NewsNews

സംയുക്ത ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു

കൊച്ചി: സംയുക്ത ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയനുകള്‍ ജനുവരി എട്ടിന് രാജ്യവ്യാപകമായി പണിമുടക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണമടക്കമുള്ള കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരേയാണ് സമരം. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇതിന് മുന്നോടിയായി ഡിസംബര്‍ അവസാന വാരം കേരളത്തില്‍ മേഖലാ ജാഥകള്‍ സംഘടിപ്പിക്കുമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെക്കന്‍ കേരളത്തില്‍ ആര്‍. ചന്ദ്രശേഖരനും, മദ്ധ്യകേരളത്തില്‍ സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമും, വടക്കന്‍ കേരളത്തില്‍ എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രനും ജാഥകള്‍ക്ക് നേതൃത്വം നല്‍കും. ബി.എം.എസ് പ്രത്യക്ഷത്തില്‍ പങ്കെടുക്കുന്നില്ലെങ്കിലും കേന്ദ്ര സര്‍ക്കാരിനെതിരെ അവരുടെ ദേശീയ കൗണ്‍സില്‍ പ്രമേയം പാസാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button