തിരുവനന്തപുരം: പോക്‌സോ കേസുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധമറിയിച്ച് മന്ത്രി എകെ ബാലൻ. ഫോണില്‍ വിളിച്ചാണ് അദ്ദേഹം പ്രതിഷേധമറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതിയും അയച്ചിട്ടുണ്ട്. വാളയാര്‍ കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് ഉന്നതലയോഗം വിളിച്ചത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജ, ധനകാര്യ മന്ത്രി തോമസ് ഐസക്ക്, വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് , ചീഫ് സെക്രട്ടറി ,നിയമം, പട്ടികജാതി-പട്ടികവര്‍ഗ വികസനം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലെ സെക്രട്ടറിമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാൽ മന്ത്രി എകെ ബാലനെ ഇക്കാര്യം അറിയിച്ചിരുന്നില്ല.
Post Your Comments