Latest NewsNewsTechnology

എയര്‍ടെല്ലില്‍ ഇനി മുതല്‍ ഈ സേവനം ഇല്ല : സേവനം കമ്പനി അവസാനിപ്പിച്ചതായി അധികൃതര്‍

മുംബൈ : 3ജി സേവനം നിര്‍ത്തി എയര്‍ടെല്‍ ടെലികോം. അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുന്നതിന്റെ ഭാഗമായാണ് എയര്‌ടെല്‍ 3ജി സേവനം റദ്ദാക്കിയിരിക്കുന്നത്. വടക്കേ ഇന്ത്യയിലെ മിക്ക സര്‍ക്കുലറുകളിലും 3ജി സേവനം റദ്ദാക്കി തുങ്ങിയിട്ടുണ്ട്. കേരളത്തിലും അതികം വൈകാതെ തന്നെ റദ്ദാക്കുമെന്നാണ് കമ്പനി പറയുന്നത്.

Read Also : ജിയോ ഫൈബറിനെ പിന്നിലാക്കാൻ പുതിയ പ്ലാനുകളുമായി എയര്‍ടെല്‍

4ജി ഇന്റര്‍നെറ്റ് ലഭിക്കുന്നതോടോപ്പം തന്നെ 2ജി യുടെ സേവനവും ലഭ്യമാകുന്നതായിരിക്കും. ഭാരതി എയര്‍ടെല്‍ ലിമിറ്റഡിന്റെ 2 ജി നെറ്റ് വര്‍ക്കുകള്‍ ഗണ്യമായ വരുമാനം തുടരുന്നതിനാലാണ് 2ജി സേവനം തുടരുന്നതെന്ന് ഭാരതി എയര്‌ടെല് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര് ഗോപാല് വിറ്റാല് പറഞ്ഞു.
2025 വരെ 12-13 ശതമാനം ഉപഭോക്താക്കള് 2ജി ഹാന്‍ഡ്്‌സെറ്റുകളില് തുടരുമെന്ന് ജിഎസ്എംഎ പ്രവചിക്കുന്നു എന്നാണ് എയര്‍ടെല്‍ ട്രായ്ക്ക് സമര്പ്പിച്ച റിപ്പോര്ട്ടില് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button