Latest NewsKeralaNews

വാളയാർ കേസ് : പുനരന്വേഷണം ആവശ്യപ്പെട്ടു ശക്തമായ പ്രക്ഷോഭവുമായി കോൺഗ്രസ്

പാലക്കാട് : വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടു ശക്തമായ പ്രക്ഷോഭവുമായി കോൺഗ്രസ്. അന്വേഷണം പ്രഖ്യാപിക്കും വരെ സമരമെന്ന നിലപാടിലാണ് കോൺഗ്രസ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ നേതൃത്വത്തിൽ പാലക്കാട് ഏകദിന ഉപവാസം നടത്തിയിരുന്നു. ഇതേ ആവശ്യവുമായി, കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ പാലക്കാട് നടത്തിയ ഉപവാസ സമരത്തിനു പിന്തുണയർപ്പിച്ച്  കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ഉപവാസ സമരം നടത്തി. ആര്യാടൻ മുഹമ്മദ് ,ഡിസിസി ഭാരവാഹികൾ, കെപിസിസി മെമ്പർമാർ, ബ്ലോക്ക്‌ പ്രസിഡന്റുമാർ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു. അതോടൊപ്പം തന്നെ ഇന്നലെ പാലക്കാട് ജില്ലയിൽ യുഡിഎഫ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർത്താൽ ആചരിച്ചിരുന്നു.

Also read : വാളയാര്‍ സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ നീതി രക്ഷ മാര്‍ച്ചിന് ഇന്ന് തുടക്കമാകും

അതേസമയം പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ നീതി രക്ഷ മാർച്ചിന് ഇന്ന് തുടക്കമാകും. ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നയിക്കുന്ന മാർച്ച് വാളയാർ അട്ടപ്പളളത്ത് നിന്ന് 3 മണിക്ക് തുടങ്ങും. വാളയാർ , പുതുശ്ശേരി പ്രദേശങ്ങളിൽ പര്യടനം നടത്തുന്ന ജാഥ വ്യാഴാഴ്ച കളക്ട്രേറ്റിന് മുന്നിൽ സമാപിക്കും. ആദ്യദിനത്തിലെ സമാപന യോഗത്തിൽ ബിജെപി ഉപാധ്യക്ഷൻ എ പി അബ്ദുളളക്കുട്ടി സംസാരിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അട്ടപ്പളളം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സമരം റിലേ സത്യഗ്രഹം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button