തിരുവനന്തപുരം : സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പുറത്തുവിട്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. 53 യുഎപിഎ കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുകള്‍ എല്ലാം വടക്കന്‍ ജില്ലകളെ കേന്ദ്രീകരിച്ചാണ്. എറണാകുളം റൂറല്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണു കൂടുതല്‍ കേസുകള്‍. തെക്കന്‍ കേരളത്തില്‍ യുഎപിഎ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അധികൃതര്‍ അറിയിച്ചു.
read also : പന്തീരങ്കാവ് യുഎപിഎ കേസ്; അലനും താഹക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമനെക്കുറിച്ച് കൂടുതല്‍ തെളിവുകളുമായി പോലീസ്
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2011 മേയ് മുതല്‍ 2016 മേയ് വരെ 165 യുഎപിഎ കേസുകളാണു റജിസ്റ്റര്‍ ചെയ്തത്. കൊല്ലം – 2, ആലപ്പുഴ – 3 , കോട്ടയം – 1 (ഇതില്‍ പിന്നീട് യുഎപിഎ വകുപ്പ് ഒഴിവാക്കി), എറണാകുളം – 11 (ഒരു കേസില്‍ യുഎപിഎ ഒഴിവാക്കി), തൃശൂര്‍ – 3, പാലക്കാട് – 36, മലപ്പുറം – 43, കോഴിക്കോട് – 16, വയനാട് – 36, കണ്ണൂര്‍ – 12 (രണ്ടെണ്ണത്തില്‍ യുഎപിഎ ഒഴിവാക്കി), കാസര്‍കോട് – 2. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 6 യുഎപിഎ കേസുകളില്‍ ഈ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments