Latest NewsNewsLife StyleFood & Cookery

ഒരു ദിവസം കൊണ്ട് തയാറാക്കാം ഈ നെല്ലിക്ക വൈന്‍

തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഒരു ദിവസം കൊണ്ട് തയാറാക്കാവുന്ന ഒരു നെല്ലിക്ക വൈന്‍ റെസിപ്പി ഇതാ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമുളള ചേരുവകള്‍

നെല്ലിക്ക – 2 കിലോഗ്രാം

ബ്രൗണ്‍ ഷുഗര്‍ – 1 കിലോഗ്രാം

വെള്ളം – 2 ലിറ്റര്‍

ഇന്‍സ്റ്റന്റ് യീസ്റ്റ് – 1/4 ടീസ്പൂണ്‍

ഗ്രാമ്പൂ – 10 എണ്ണം

പട്ട – 4 കഷ്ണം

ഏലക്ക – 10 എണ്ണം

ജാതി പത്തിരി – 4 എണ്ണം

ഇഞ്ചി – ഒരു വലിയ കഷ്ണം

Read Also : സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തു: മിസ് നൈജീരിയയുടെ മാതാപിതാക്കൾ ശരീയത്ത് പോലീസിന്റെ പിടിയിൽ

തയാറാക്കുന്ന വിധം

ആദ്യം തന്നെ നെല്ലിക്ക കുരു കളഞ്ഞു അരിഞ്ഞു വയ്ക്കുക. അതിനു ശേഷം 2 ലിറ്റര്‍ വെള്ളം തിളപ്പിച്ചെടുക്കുക. അതിലേക്കു ചതച്ച മസാല കൂട്ട്, പഞ്ചസാര എന്നിവ ചേര്‍ത്ത് ഇളക്കി നെല്ലിക്ക ചതച്ചെടുത്ത് ഈ വെള്ളത്തില്‍ ചേര്‍ത്ത് 5 മിനിറ്റ് നന്നായി തിളപ്പിച്ചെടുക്കുക.

ഈ കൂട്ട് തണുത്ത ശേഷം ഗ്ലാസ് ജാറില്‍ ആക്കി യീസ്റ്റ് ചേര്‍ത്ത് ഇളക്കി ഒരു രാത്രി അടച്ചു വയ്ക്കുക. അടുത്ത ദിവസം അരിച്ചെടുത്തു വൈന്‍ ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button