ഇന്ത്യയിലെ ഏറ്റവും വലിയ വൈൻ നിർമ്മാതാക്കളായ സുല വൈൻയാർഡ്സ് ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നതായി സൂചന. റിപ്പോർട്ടുകൾ പ്രകാരം, പ്രാരംഭ പബ്ലിക് ഓഫറിനുളള രേഖകൾ മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് സമർപ്പിക്കും. നാസിക് ആസ്ഥാനമായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ നിർമ്മാതാക്കളാണ് സുല വൈൻയാർഡ്സ്.
ഐപിഒയിലൂടെ 1200 കോടി മുതൽ 1400 കോടി വരെ സമാഹരിക്കാനാണ് സുല വൈൻയാർഡ്സ് ലക്ഷ്യമിടുന്നത്. നിലവിലെ നിക്ഷേപകരായ വെർലിൻവെസ്റ്റ്, എവർസ്റ്റോൺ ക്യാപിറ്റൽ, വിസ്‌വൈറസ്, സാമ ക്യാപിറ്റൽ, ഡിഎസ്‌ജി കൺസ്യൂമർ പാർട്‌ണേഴ്‌സ് എന്നിവയുൾപ്പെടെ വിവിധ സ്വകാര്യ ഇക്വിറ്റി ഫണ്ടുകളും സ്ഥാപന നിക്ഷേപകരും സുലയെ പിന്തുണച്ചിട്ടുണ്ട്. കൂടാതെ, ഐപിഒയുടെ ബാങ്കർമാരായി കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, സിഎല്‍എസ്എ, ഐഐഎഫ്എല്‍ എന്നിവയെ നിയമിച്ചിട്ടുണ്ട്.
13 ലധികം ബ്രാൻഡുകളാണ് സുല വൈൻയാർഡ്സ് നിർമ്മിക്കുന്നത്. നാസിക്, ദക്ഷിണ മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലായി 2,000 ലധികം ഏക്കർ മുന്തിരിത്തോട്ടങ്ങൾ ഉള്ള സുലയുടെ വിതരണ ശൃംഖല 24 സംസ്ഥാനങ്ങളിലാണ് ഉള്ളത്.
Post Your Comments