Latest NewsKeralaIndia

‘ആർസിഇപി കരാറിൽ ഒപ്പിടുന്നതിൽ നിന്ന് പ്രധാനമന്ത്രി പിന്തിരിഞ്ഞത് ഇടത് പക്ഷത്തിന്റെ പ്രതിഷേധം മൂലം’: തോമസ് ഐസക്ക്

കേരളത്തിലെ പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പ്രധാനമന്ത്രി, കൃഷി മന്ത്രി, വാണിജ്യ മന്ത്രിമാർക്ക് കത്തുകളും നിവേദനവും നൽകുകയും പരസ്യ എതിർപ്പ് ഉയർത്തുകയും ചെയ്തിരുന്നതായും അന്ന് നിയമസഭ പാസ്സാക്കിയ പ്രമേയം ദേശീയ ശ്രദ്ധപിടിച്ചു പറ്റിയതായും തോമസ് ഐസക്ക്

തിരുവനന്തപുരം ; ഇടതുപക്ഷം ശക്തമായി എതിർപ്പുകളും , പ്രതിഷേധങ്ങളും ഉയർത്തിയതിനാലാണ് ആർസിഇപി കരാറിൽ ഒപ്പിടുന്നതിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പിന്മാറിയതെന്ന് മന്ത്രി തോമസ് ഐസക്ക് .കേരളത്തിലെ പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പ്രധാനമന്ത്രി, കൃഷി മന്ത്രി, വാണിജ്യ മന്ത്രിമാർക്ക് കത്തുകളും നിവേദനവും നൽകുകയും പരസ്യ എതിർപ്പ് ഉയർത്തുകയും ചെയ്തിരുന്നതായും അന്ന് നിയമസഭ പാസ്സാക്കിയ പ്രമേയം ദേശീയ ശ്രദ്ധപിടിച്ചു പറ്റിയതായും തോമസ് ഐസക്ക് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു

.അതേസമയം ഇന്ത്യ ഉയര്‍ത്തിയ സുപ്രധാനവിഷയങ്ങളും ആശങ്കകളും പരിഗണിക്കുന്നതില്‍ ആര്‍.സി.ഇ.പി. ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് പിന്‍മാറ്റമെന്ന് മോദി വ്യക്തമാക്കിയിരുന്നു.തീരുമാനങ്ങള്‍ എടുക്കുന്നതില്‍ രാജ്യത്തെ കര്‍ഷകര്‍ക്കും, വ്യാപാരികള്‍ക്കും, സംരംഭകര്‍ക്കും പങ്കുണ്ട്. അതുപോലെ തന്നെ ജോലിക്കാര്‍ക്കും, ഉപഭോക്താക്കള്‍ക്കും. കരാറിനെ വിലയിരുത്തുമ്പോള്‍ ഇരുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതായി തോന്നുന്നില്ല.

ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാത്ത കരാറില്‍ ഒപ്പു വെയ്ക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.ഇത് മറച്ചുപിടിച്ചാണ് ഇടതുപക്ഷം എതിർത്തതിനാലാണ് പ്രധാനമന്ത്രി കരാറിൽ ഒപ്പിടാതെ തിരിച്ചുവന്നതെന്ന പ്രചാരണം തോമസ് ഐസക്ക് നടത്തുന്നത് . രാജ്യ താല്പര്യങ്ങൾക്ക് മുൻ ഗണന നൽകുന്ന പ്രധാനമന്ത്രിയുടെ തീരുമാനങ്ങൾ വളച്ചൊടിച്ച് തോമസ് ഐസക്ക് എട്ടുകാലി മമ്മൂഞ്ഞായി മാറരുതെന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്നു. എന്നാൽ തോമസ് ഐസക്കിന്റെ വാദം മറ്റൊന്നാണ്, പ്രതിഷേധത്തിന്റെ മുന്നിൽ ഇടതുപക്ഷ സംഘടനകളായിരുന്നു .

250 കർഷക സംഘടനകൾ യോജിച്ച് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയെന്ന പൊതുവേദി രൂപീകരിച്ചത് ഒരു നിർണ്ണായക സംഭവമായിരുന്നു. പിന്നെ ആർസിഇപി വന്നാൽ ചില തകർച്ച കൂടിയുണ്ടാകും . ഇതെല്ലാം കണക്കിലെടുത്താണ് പ്രധാനമന്ത്രി അവസാനം കരാറിൽ നിന്ന് പിൻവാങ്ങാൻ തീരുമാനിച്ചത്. ഈ ഉയർന്ന പ്രതിഷേധം തന്നെയാണ് ഒരു വീണ്ടു വിചാരത്തിന് പ്രധാനമന്ത്രിയെപ്പോലും പ്രേരിപ്പിച്ചത്- ഇത്തരത്തിലാണ് തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button