കണ്ണൂര്‍: ആളൊഴിഞ്ഞ മുത്തപ്പന്‍ ദേവസ്ഥാനത്തിനു സമീപം സ്ത്രീവേഷത്തില്‍ കണ്ട അജ്ഞാത മൃതദേഹം പുരുഷന്റേത് . കണ്ണൂര്‍ കുന്നത്തൂര്‍പ്പാടിയിലാണ് സ്ത്രീവേഷത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. അടൂരില്‍ നിന്ന് മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ ആശാരിത്തൊഴിലാളി ശശിയുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ിഗമനം. രാത്രിയില്‍ സ്ത്രീ വേഷമണിഞ്ഞ് നടക്കുന്ന ശീലമുള്ള ഇയാള്‍ നാട്ടുകാര്‍ പിടികൂടിയതിനെത്തുടര്‍ന്ന് നാടുവിടുകയായിരുന്നു.
മൃതദേഹത്തില്‍ നിന്ന് ശശിയെന്ന് സംശയിക്കുന്ന തരത്തില്‍ ചില തെളിവുകള്‍ ലഭിച്ചെങ്കിലും ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ മരിച്ചത് ശശിയാണോ എന്ന് ഉറപ്പിക്കാനാകൂ. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കുന്നത്തൂര്‍പ്പാടിയിലെ ആളൊഴിഞ്ഞ മുത്തപ്പന്‍ ദേവസ്ഥാനത്തിന് സമീപം സാരിചുറ്റിയ നിലയില്‍ ആഭരണങ്ങളുമായി തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. മൂന്ന് മാസമെങ്കിലും പഴക്കമുള്ള മൃതദേഹത്തിന്റെ ബാക്കി ഭാഗം അഴുകിയിരുന്നു. സമീപത്ത് ലഭിച്ച ഫോണില്‍ നിന്നുള്ള ഫോട്ടോകളും ബാഗിലെ സാധനങ്ങളും ശരീരത്തിലെ ആഭരണങ്ങളും പരിശോധിച്ചാണ് ശശിയുടേതാണ് മൃതദേഹമെന്ന നിഗമനത്തിലെത്തിയത്.
ആശാരിത്തൊഴിലാളിയായ ഇയാള്‍ രാത്രിയില്‍ സ്ത്രീ വേഷമണിഞ്ഞ് ആഭരണങ്ങളോടെ ഒഴിഞ്ഞ പ്രദേശങ്ങളില്‍ ഇറങ്ങുമായിരുന്നു. ഒരു തവണ നാട്ടുകാര്‍ പിടികൂടിയതോടെ താമസം ചുഴലിയിലേക്ക് മാറ്റി. സ്ത്രീ വേഷത്തിലും, ചമയങ്ങളണിഞ്ഞും ഉള്ള ഫോട്ടോകള്‍ ഫോണില്‍ നിന്ന് കണ്ടെടുത്തു. ബാഗില്‍ നിന്ന് സ്ഥിരം കയ്യിലുണ്ടാകാറുള്ള മേയ്ക്കപ്പ് സാധനങ്ങളും കിട്ടി. ഇയാള്‍ക്ക് ശ്മശാനങ്ങളില്‍ താമസിക്കുന്ന ശീലവും ഉണ്ടായിരുന്നുവെന്നാണ് വിവരം. വിറകെടുക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. സമീപത്ത് നിന്ന് വിഷക്കുപ്പിയും കണ്ടെടുത്തിരുന്നു.
Post Your Comments