KeralaLatest NewsNews

മകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച്‌ അമ്മ ബസ് ഡ്രൈവറെ ചെരുപ്പൂരി കരണത്തടിച്ചു

അടിമാലി: മകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച്‌ അമ്മ ബസ് ഡ്രൈവറെ ചെരുപ്പൂരി കരണത്തടിച്ച് അമ്മ. അടിമാലി ബസ് സ്റ്റാന്‍ഡിലാണ് സംഭവം. കോതമംഗലം-രാജാക്കാട് റൂട്ടില്‍ ഓടുന്ന ഒരു ബസിലെ ജീവനക്കാരുമായാണ് സംഘര്‍ഷം ഉണ്ടായത്. തുടർന്ന് ജീവനക്കാരും വീട്ടമ്മയും തമ്മിലുണ്ടായ സംഘര്‍ഷം പൊലീസ് എത്തിയാണ് പരിഹരിച്ചത്. മകളോട് ബസ് ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയതായി വീട്ടമ്മ പൊലീസിൽ മൊഴി നൽകി. ബസ് സ്റ്റാന്‍ഡില്‍ എത്തി ജീവനക്കാരോട് ഇക്കാര്യം ചോദിച്ചപ്പോള്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും അവര്‍ പറയുകയുണ്ടായി.

Read also: ബസില്‍ വെച്ച് അപമര്യാദയായി പെരുമാറിയയാളെ സധൈര്യം നേരിട്ട് യുവതി – വീഡിയോ

അതേസമയം വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് ബസ് ജീവനക്കാർ വ്യക്തമാക്കിയത്. കേസ് വേണ്ടെന്ന നിലപാട് ഇരുപക്ഷവും സ്വീകരിച്ചതായും വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button