തിരുവനന്തപുരം : മണ്ഡല മാസത്തില്‍ ശബരിമല ദര്‍ശനത്തിന് തയ്യാറെടുത്ത് മനിതി വനിതാ കൂട്ടായ്മ. കേരളത്തിലെ യുവതികള്‍ക്കൊപ്പമായിരിയ്ക്കും ദര്‍ശനം നടത്തുകയെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. സുപ്രിംകോടതി വിധി ശനടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത് വിശ്വാസത്തിലെടുത്താണ് തീരുമാനം. ഇതോടെ ഇത്തവണയും മണ്ഡലകാലം സംഘര്‍ഷഭരിതമാകാന്‍ സാധ്യതയേറിയിട്ടുണ്ട്.
Read Also : നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമല അയ്യപ്പന്‍; ശബരിമല ക്ഷേത്രത്തിനു 4000 വര്‍ഷത്തെ പഴക്കം
സുപ്രിംകോടതിവിധിക്ക് പിന്നാലെ കഴിഞ്ഞ വര്‍ഷം യുവതികളുമായി മനീതി സംഘം ശബരിമല ദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍ ബിജെപിയുടെയും സംഘപരിവാര്‍, ഹിന്ദു സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ദര്‍ശനം സാധ്യമാകാതെ തിരിച്ചുപോകുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 60 ഓളം പേര്‍ ശബരിമലയില്‍ എത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
ഈ മാസം 16 നാണ് ശബരിമലയില്‍ മണ്ഡലകാല പൂജകള്‍ക്കായി നടതുറക്കുന്നത്. സ്ത്രീ പ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ തീര്‍ത്ഥാടന കാലത്തും സന്നിധാനത്ത് പ്രതിഷേധക്കാര്‍ തമ്പടിക്കാന്‍ സാദ്ധ്യതയുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്‍ തോതില്‍ തീര്‍ത്ഥാടകരെത്തുന്ന മണ്ഡല, മകരവിളക്ക് കാലത്ത് പ്രതിഷേധക്കാരെ സന്നിധാനത്ത് നിന്ന് ഒഴിപ്പിക്കുന്നത് പൊലീസിന് തലവേദനയാകും.
Post Your Comments